jeevan news online

വാർത്തകൾ വിശദമായി

അയോധ്യയിലെ ബാബറി മസ്ജിദ്–രാമജ•ഭൂമി തര്‍ക്കത്തില്‍ സുപ്രീകോടതിയില്‍ അന്തിമ വാദം ആരംഭിച്ചു



അയോധ്യയിലെ ബാബറി മസ്ജിദ്–രാമജ•ഭൂമി തര്‍ക്കത്തില്‍ സുപ്രീകോടതിയില്‍ അന്തിമ വാദം ആരംഭിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭണഘടന ബെഞ്ചിന് മുന്‍പാകെയാണ് വാദം നടക്കുന്നത്.

തര്‍ക്ക ഭൂമിയിലെ 'രാം ജ•സ്ഥാന്‍' എന്ന് പറയപ്പെടുന്ന സ്ഥലത്തിന്റെ കൈവശാവകാശം നൂറ്റാണ്ടുകളായി തങ്ങള്‍ക്കാണെന്ന് നിര്‍മോഹി അഖാഡ വാദിച്ചു.  ഭൂമിയിലുള്ള താല്‍ക്കാലിക ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലും ഭരണത്തിലും അധികാരമുണ്ട്.

 1934ന് ശേഷം മുസ്്‌ലിംകള്‍ ബാബറി പള്ളിയില്‍ നമസ്‌കാരം നിര്‍വ്വഹിച്ചിട്ടില്ല. അതിനാല്‍ തര്‍ക്ക ഭൂമിയെ പള്ളിയായി പരിഗണിക്കാനാകില്ലെന്നും നിര്‍മോഹി അഖാഡ വാദിച്ചു.

വാദം തല്‍സമയം സംപ്രേക്ഷണം ചെയ്യണമെന്ന ആര്‍.എസ്.എസ് നേതാവ് കെ.എന്‍ ഗോവിന്ദാചാര്യയുടെ ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി തള്ളി. കേസിലെ മുഖ്യകക്ഷികളിലൊന്നായ നിര്‍മോഹി അഖാഡയുടെ വാദമാണ് കോടതി ആദ്യം് കേട്ടത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS