jeevan news online

വാർത്തകൾ വിശദമായി

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന് യോഗം ചേരും



കശ്മീര്‍ ബില്ലി•േലുള്ള ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന് യോഗം ചേരും. വൈകിട്ട് എഐസിസി ആസ്ഥാനത്താണ് യോഗം.അതേസമയം, പാര്‍ലമെന്റ് നടപടികള്‍ നീട്ടിവയ്ക്കുന്നസാഹചര്യംഉണ്ടായാല്‍ പ്രവര്‍ത്തക സമിതിബുധനാഴ്ചത്തേക്ക് മാറ്റും.

കഴിഞ്ഞ ദിവസം രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രനടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നെങ്കിലും പാര്‍ട്ടിയിലെ പല നേതാക്കള്‍ക്കും എതിരഭിപ്രായമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 രാജ്യസഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് ഭുവനേശ്വര്‍ കലിത പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത് ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച പാര്‍ട്ടിയുടെ നിലപാട് ആത്മഹത്യാപരമാണെന്ന് വിശദീകരിച്ചുകൊണ്ടാണ്. ദീപേന്ദര്‍ ഹൂഡ, അദിതി സിങ്, ജനാര്‍ദന്‍ ദ്വിവേദി തുടങ്ങിയവരും പാര്‍ട്ടി നിലപാടിനെ വിമര്‍ശിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സംബന്ധിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതുവരെ ഒരു പ്രതികരണവും നടത്തിയില്ല എന്നതും ശ്രദ്ധേയമാണ്. പ്രസ്താവനയോ ട്വീറ്റോ ഇരുവരും നടത്താത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS