jeevan news online

വാർത്തകൾ വിശദമായി

അമൃതവിശ്വശാന്തി ഹെല്‍ത്ത്‌കെയര്‍ പദ്ധതിക്ക് തുടക്കമായി



അച്ഛന്റെയും അമ്മയുടെയും പേരില്‍ നടന്‍ മോഹന്‍ലാല്‍ ആരംഭിച്ച അമൃതവിശ്വശാന്തി ഹെല്‍ത്ത്‌കെയര്‍ പദ്ധതിക്ക് തുടക്കമായി. വിശ്വശാന്തി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍
അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചി അമൃത ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു

അമൃതവിശ്വശാന്തി ഹെല്‍ത്ത്‌കെയര്‍ പദ്ധതി നിര്‍ദ്ധനരായ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയുടെ ചിലവ് പൂര്‍ണമായും ഏറ്റെടുക്കും. ആദ്യഘട്ടത്തില്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍, ജമ്മുകശ്മീര്‍, ലക്ഷദീപ് തുടങ്ങിയ പ്രദേശങ്ങളിലാണ് നടപ്പാക്കുന്നത്.

പദ്ധതിയുടെ കേരളത്തിന് പുറത്ത്‌നിന്നുള്ള ആദ്യ ഗുണഭോക്താവായ ബീഹാറില്‍ നിന്നുള്ള 5 വയസുകാരി സിമ്രന് ഫിനാന്‍ഷ്യല്‍ കാര്‍ഡ് മോഹന്‍ലാല്‍ കൈമാറി. ചടങ്ങില്‍ സ്വാമി തുരീയാമൃതാനന്ദ പുരി, വിശ്വശാന്തി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ എം.ഡി പി.ഇ.ബി.മേനോന്‍, ചെയര്‍മാന്‍ ഡോ. വാസുദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS