jeevan news online

വാർത്തകൾ വിശദമായി

ഡെല്‍ഹിയിലെ സാക്കിര്‍ നഗറിലെ ഫ്‌ളാറ്റില്‍ തീപിടുത്തം



ഡെല്‍ഹിയിലെ സാക്കിര്‍ നഗറിലെ ഫ്‌ളാറ്റിലുണ്ടായ വന്‍ തീപിടുത്തത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 5 പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു.

ഡെല്‍ഹിയില്‍ ആളുകള്‍ തിങ്ങിപ്പാര്‍ത്തിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പൂലര്‍ച്ചെ 2 മണിയോടെ, കെട്ടിടത്തിലെ ഒരു ഇലക്ട്രിസിറ്റി ബോക്‌സിലുണ്ടായ തീ പിടുത്തം കെട്ടിടംമുഴുവന്‍ വ്യാപിക്കുകയായിരുന്നു. ജാമിയ മിലിയ സര്‍വകലാശാലയുടെ തൊട്ടടുത്താണ് തീപിടിത്തമുണ്ടായ കെട്ടിടമെന്നത് പരിഭ്രാന്തി പരത്തി.

 ചിലര്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് എടുത്തുചാടി. ഇങ്ങനെ പരിക്കേറ്റവരില്‍ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടത്തിന് ചുറ്റും നിര്‍ത്തിയിട്ടിരുന്ന ഏഴ് കാറുകളും എട്ട് ബൈക്കുകളും കത്തി നശിച്ചു. എട്ട് ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്..

 

 










<

JEEVAN TV NEWS

JEEVAN TV NEWS