jeevan news online

വാർത്തകൾ വിശദമായി

കഴിവുകെട്ട ധനമന്ത്രിയുടെ നടപടികള്‍ രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലേക്ക കൂപ്പുകുത്തിക്കുകയാണെന്ന് രാഹുല്‍



കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെതിരെ രൂക്ഷ വിമര്‍ശനവുമായി  രാഹുല്‍ ഗാന്ധി. കഴിവുകെട്ട ധനമന്ത്രിയുടെ നടപടികള്‍ രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. ഉയര്‍ച്ചയിലേക്കുള്ള ഒരു നടപടിപോലും ധനമന്ത്രാലയം സ്വീകരിച്ചിട്ടില്ല. കഴിവുകെട്ട ധനമന്ത്രി സാമ്പത്തികമേഖല പുരോഗതിയിലേക്കെന്ന് പ്രധാനമന്ത്രിയെ വിശ്വസിപ്പിക്കുകയാണ്.

 എന്നാല്‍ വന്‍ സാമ്പത്തിക മാന്ദ്യമാണ് വരാന്‍ പോകുന്നതെന്നും രാഹുല്‍ ട്വിറ്ററില്‍ ആരോപിച്ചു. സമ്പദ്‌വ്യവസ്ഥയുടെ പാളം തെറ്റിയിരിക്കുകയാണ് എന്ന കാര്യം പ്രധാനമന്ത്രി അിറഞ്ഞിട്ടില്ല. എന്നാല്‍ കഴിവുകെട്ട ധനമന്ത്രി എല്ലാം ശുഭമാണെന്ന് പറയുകയാണെന്നും രാഹുല്‍ ആരോപിച്ചു.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഒട്ടും പുരോഗതിയില്ലെന്ന വാര്‍ത്തക്കൊപ്പമാണ് രാഹുലിന്റെ ട്വീറ്റ്. നോട്ട് നിരോധനവും ജി.എസ്.ടിയും സമ്പദ് വ്യവസ്ഥയില്‍ വരുത്തിയ തകര്‍ച്ച ബി.ജെ.പി സര്‍ക്കാറിന്റെ ദൗര്‍ബല്യവും കഴിവില്ലായ്മയുമാണ് വ്യക്തമാക്കുന്നതെന്ന് രാഹുല്‍ നേരത്തെ വിമര്‍ശിച്ചിരുന്നു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS