jeevan news online

വാർത്തകൾ വിശദമായി

ബലിപെരുനാള്‍ 12 ന്



സംസ്ഥാനത്ത് ബലിപെരുന്നാള്‍ ആഗസ്റ്റ് 12 ന് ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. കോഴിക്കോടും കൊല്ലത്തും മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്നാണ് ആഗസ്റ്റ് 12ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.

ദുല്‍ഖഅദ് 29ന് മാസപ്പിറവി കണ്ടതിനാല്‍ ദുല്‍ഹജ്ജ് ഒന്ന് ആഗസ്റ്റ് മൂന്നിനും അറഫാ നോമ്പ് ആഗസ്റ്റ് 11 നും ബലിപെരുന്നാള്‍ ആഗസ്റ്റ് 12 തിങ്കളാഴ്ചയുമായിരിക്കുമെന്ന് ഖാസിമാര്‍  അറിയിച്ചു.


കോഴിക്കോട് കാപ്പാട് ഉള്‍പ്പെടെയുള്ള വിവിധ ഭാഗങ്ങളില്‍ ദുല്‍ഹജ്ജ് മാസപ്പിറവി ദ്യശ്യമായെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബലിപെരുന്നാള്‍ ഓഗസ്റ്റ് 12 തിങ്കളാഴ്ച ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി കെ.വി. ഇമ്പിച്ചമ്മദ് ഹാജി പ്രഖ്യാപിച്ചു.

കൊല്ലത്തു മാസപ്പിറവി ദൃശ്യമായതിനാല്‍ ബലിപെരുന്നാള്‍ ആഗസ്റ്റ് 12 ന് ആയിരിക്കുമെന്ന് തിരുവനന്തപുരം പാളയം ഇമാം വി പി സുഹൈബ് മൗലവി അറിയിച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS