jeevan news online

വാർത്തകൾ വിശദമായി

പ്രളയ പുനര്‍നിര്‍മ്മാണത്തിന് ലോകബാങ്കിന്റെ 1726 കോടി രൂപയുടെ സഹായം ഉടന്‍ കേരളത്തിന് ലഭിക്കുമെന്ന് മുഖ്യമന്ത്രി



പ്രളയ പുനര്‍നിര്‍മ്മാണത്തിന് ലോകബാങ്കിന്റെ 1726 കോടി രൂപയുടെ സഹായം ഉടന്‍ കേരളത്തിന് ലഭിക്കുമെന്ന് മുഖ്യമന്ത്രി. ഈ മാസം
15 ന് തിരുവനന്തപുരത്ത് സര്‍ക്കാര്‍ വികസനസംഗമം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി നീരിക്ഷിച്ചു വരികയാണ്.മെച്ചപ്പെട്ട രീതിയിലുള്ള പുനര്‍നിര്‍മ്മാണങ്ങളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി.


ലോക ബാങ്കിന്റെ 1726 കോടി രൂപയുടെ സഹായം ഉടന്‍ കേരളത്തിന് ലഭ്യമാകും.1400 കോടി രൂപ  ലഭ്യമാക്കുന്ന ജര്‍മ്മന്‍ സഹായം അന്തിമഘട്ടത്തിലാണെന്നും ഗ്രാമീണ മേഖലയിലെ റോഡുകളുടെ വികസനത്തിന് ഇത് ഉപയോഗിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

 വരുന്ന 15 ന്  ദേശീയ അന്തര്‍ദേശീയ ഏജന്‍സികളെ ഉള്‍പ്പെടുത്തി കൊണ്ട് സര്‍ക്കാര്‍ വികസന സംഗമം തയാറാക്കും. യു എ ഇ യിലെ റെഡ്ക്രസന്റ് സൊസെറ്റി ആദ്യഘട്ടമായി 20 കോടി നല്‍കുമെന്ന് അറിയിച്ചിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി.

അതേ, സമയം നെട്ടൂരില്‍ പോലീസിനെതിരെ കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് ഉന്നയിച്ച പരാതിയെ ക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

 

 










<

JEEVAN TV NEWS

JEEVAN TV NEWS