jeevan news online

വാർത്തകൾ വിശദമായി

രാഹുല്‍ അമേഠിയില്‍



ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ആദ്യമായി രാഹുല്‍ഗാന്ധി അമേഠിയിലെത്തി. അമേഠിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ രാഹുലിന് ഉജ്ജ്വലസ്വീകരണം നല്‍കി. അമേഠിയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ ബൂത്ത് പ്രസിഡന്റുമാരുമായും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരുമായും രാഹുല്‍ ഇന്ന് ചര്‍ച്ച നടത്തും.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന മണ്ഡലമാണ് അമേഠി. ഗാന്ധി കുടുംബത്തിന്റെ ശക്തികേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെട്ട മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്ക് കാലിടറി.

 കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് അന്‍പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് രാഹുല്‍ പരാജയപ്പെട്ടത്. 2004 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ രാഹുല്‍ അമേഠിയില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. 2014ലെ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്ക് സ്മൃതി ഇറാനിയെ രാഹുല്‍ പരാജയപ്പെടുത്തിയിരുന്നു


നിലവില്‍ വയനാട് മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് രാഹുല്‍ ഗാന്ധി. നാലര ലക്ഷം വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധി വിജയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജി വച്ചിരുന്നു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS