jeevan news online

വാർത്തകൾ വിശദമായി

അണക്കെട്ടുകളില്‍ നീരൊഴുക്ക് കൂടിയതോടെ ഈ മാസം വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെ.എസ്.ഇ.ബി



അണക്കെട്ടുകളില്‍ നീരൊഴുക്ക് കൂടിയതോടെ ഈ മാസം വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെ.എസ്.ഇ.ബി. കഴിഞ്ഞദിവസം മൂന്ന് ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം കിട്ടിയതോടെയണ്  വിലയിരുത്തല്‍

വൈദ്യുതി നിയന്ത്രണത്തിന്റെ പടിവാതിലിലെത്തിയ കേരളത്തിന് നേരിയ ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച മാത്രം 15 ദശലക്ഷം യൂണിറ്റ് വൈദ്യുതോല്‍പാദനത്തിനുള്ള വെളളം ജലവൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളില്‍ ഒഴുകിയെത്തി. കഴിഞ്ഞദിവസം കിട്ടിയത് 12 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള ജലം.
 അണക്കെട്ടുകളിലെ ആകെ ജലനിരപ്പ് സംഭരണശേഷിയുടെ ഒരുശതമാനം കൂടി 12 ശതമാനമായി. നീരൊഴുക്കിന്റെ തോത് കുറവാണെങ്കിലും വൈദ്യുതി ബോര്‍ഡിന് ആശ്വാസം പകരുന്നു.കഴിഞ്ഞവര്‍ഷം ഇതേ ദിവസം 89 ദശലക്ഷം വൈദ്യുതിയ്ക്കുള്ള ജലം ഒഴുകിയെത്തിയിരുന്നു.

 2017 ല്‍ ഇത് 13.79 ആയിരുന്നു. കാലവര്‍ഷം അല്‍പമെങ്കിലും കനിഞ്ഞാല്‍ കടുത്ത വൈദ്യുതി നിയന്ത്രണത്തില്‍ നിന്ന് രക്ഷനേടാം. ഈ മാസം 15 ന് ചേരുന്ന വൈദ്യുതി ബോര്‍ഡ് ഉന്നതല യോഗം സ്ഥിതി പുനരവലോകനം ചെയ്യും.

 

 










<

JEEVAN TV NEWS

JEEVAN TV NEWS