jeevan news online

വാർത്തകൾ വിശദമായി

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗംകൊണ്ട് അന്തരീക്ഷ മലിനീകരണം തടയാനാകുമെന്ന് പിണറായി വിജയന്‍



ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗംകൊണ്ട് അന്തരീക്ഷ മലിനീകരണം തടയാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ഓട്ടോമൊബൈല്‍സിലെ നിര്‍മ്മാണം പൂര്‍ത്തിയായ വൈദ്യുതി ഓട്ടോറിക്ഷകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

മുച്ചക്ര വാഹന നിര്‍മ്മാണ മേഖലയില്‍ നാലു പതിറ്റാണ്ടായി തല ഉയര്‍ത്തി നില്‍ക്കുന്ന
നെയ്യാറ്റിന്‍കരയിലെ കേരള ആട്ടോ മൊബൈല്‍സ് ലിമിറ്റഡ് അവതരിപ്പിച്ച ഇലക്ട്രിക് ആട്ടോറിക്ഷകള്‍ വാഹന പ്രേമികള്‍ക്ക് കൗതുകം പകരുകയാണ്.

കെ എ എല്‍ നിര്‍മ്മിച്ച വൈദ്യുത ഓട്ടോറിക്ഷകളുടെ ഉദ്ഘാടനവും നവീകരിച്ച ആധുനിക മെഷീന്‍ ഷോപ്പിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.വ്യവസായിക മന്ത്രി ഇ പി ജയരാജന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ അംഗ പരിമിതര്‍ക് കെ എ എല്‍ നിര്‍മ്മിച്ചു നല്‍കിയ ഇരുചക്ര വാഹനത്തിന്റെ താക്കോല്‍ വിതരണം  ചെയ്തു.


അടച്ചു പൂട്ടലിന്റെ വക്കിലായിരുന്ന കെ എ എല്‍ ന് പുനര്‍ ജീവന്‍ നല്‍കുന്നത് വ്യവസായ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന ഇലക്ട്രിക് ആട്ടോകളാണ്.
ശബ്ദ വായു മലിനീകരണത്തിന് ഇട വയ്ക്കാത്ത ഈ വാഹനം
4 മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 110 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം ഒരു കിലോ മീറ്റിന് വെറും 50 പൈസയുടെ ചെലവേ ഉള്ളൂ.


കെ എ എല്ലിന് ഐ എസ് ആര്‍ ഓ സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മ്മിക്കാനുള്ള കരാര്‍ കൊടുത്തത് പ്രത്യാശ നല്‍കുന്നു എന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.


ചടങ്ങില്‍ എം എല്‍ എ മാരായ കെ ആന്‍സലന്‍ സി കെ ഹരീന്ദ്രന്‍ നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു ആര്‍ ഹീബ കെ എ എല്‍ ചെയര്‍മാന്‍ കരമന ഹരി എന്നിവര്‍ സംസാരിച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS