jeevan news online

വാർത്തകൾ വിശദമായി

മെഡിക്കല്‍ ഫീസ് സംബന്ധിച്ചുള്ള ഹര്‍ജിയില്‍ സ്വാശ്രയ മാനേജ്‌മെന്റുകളോട് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി



മെഡിക്കല്‍ ഫീസ് സംബന്ധിച്ചുള്ള ഹര്‍ജിയില്‍ സ്വാശ്രയ മാനേജ്‌മെന്റുകളോട് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. വിഷയം ആദ്യം ഹൈക്കോടതി ആണ് പരിഗണിക്കേണ്ടത് എന്ന് ജസ്റ്റിസ് ബോബ്‌ഡെ വ്യക്തമാക്കി.

സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക് അനുമതി നല്‍കിയ കോടതി,വിഷയം ആദ്യം ഹൈക്കോടതി ആണ് പരിഗണിക്കേണ്ടത് എന്ന് വ്യക്തമാക്കി. കേരളത്തില്‍ ഡീംഡ് സര്‍വ്വകലാശാലയ്ക്ക് കീഴില്‍ ഉള്ള മെഡിക്കല്‍ കോളേജില്‍ വാര്‍ഷിക ഫീസ് 18 ലക്ഷം ആണെന്ന് മാനേജ്‌മെന്റുകള്‍ അറിയിച്ചു.

 കഴിഞ്ഞ വര്‍ഷം കോടതി അനുവദിച്ച താത്കാലിക ഫീസ് പിരിക്കാന്‍ അനുവദിക്കണം എന്ന് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടു. അതേസമയം നിങ്ങള്‍ക്ക് ഒരു കേസ് ഉണ്ടെങ്കില്‍ ആദ്യം അത് കേള്‍ക്കേണ്ടത് ഹൈക്കോടതിയാണെന്ന് ജസ്റ്റിസ് ബോബ്‌ഡെ വ്യക്തമാക്കി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS