jeevan news online

വാർത്തകൾ വിശദമായി

ആങ്ങളക്കൂട്ടത്തിന്റെ കരുതലില്‍ നിര്‍ധന യുവതിക്ക് വിവാഹമാംഗല്യം



ആങ്ങളക്കൂട്ടത്തിന്റെ കരുതലില്‍ നിര്‍ധന യുവതിക്ക് വിവാഹമാംഗല്യം. ബോബി ചെമ്മന്നൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിലെ മാനേജര്‍മാരുടെ നേതൃത്വത്തിലുളള  ആങ്ങളക്കൂട്ടമാണ് അഞ്ജനയുടെയും സതീഷിന്റെയും വിവാഹം ഗംഭീരമാക്കിയത്
    
ആങ്ങളമാരുടെ സ്‌നേഹ സാന്നിധ്യവും അനുഗ്രഹവും ഏറ്റുവാങ്ങിയാണ് അഞ്ജന കതിര്‍മണ്ഡപത്തിലെത്തിയത്.തുടര്‍ന്ന് സതീഷ് അഞ്ജനയ്ക്ക് താലിചാര്‍ത്തി.

ബോബി ചെമ്മന്നൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിലെ ജീവനക്കാരാണ് എംഡി ഡോ.ബോബി ചെമ്മന്നൂരിന്റെ ജീവകാരുണ്യപ്രവര്‍ത്തനത്തിലെ പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍ധന യുവതിയുടെ മാംഗല്യം കൊങ്കേമമായി നടത്തിക്കൊടുത്തത്.

വാല്‍കുളമ്പ് കൈത്തിരി ഫാര്‍മേഴ്‌സ് ക്ലബും വിവാഹത്തില്‍ സഹകരിച്ചു.വാല്‍കുളമ്പു കോടിയാട്ട് ആര്‍കേഡില്‍ നടന്ന വിവാഹകര്‍മ്മത്തില്‍ നടന്‍ ശ്രീരാമന്‍, ജനപ്രതിനിധികള്‍, സാമൂഹ്യസാംസ്‌കാരികരംഗത്തെ പ്രമുഖര്‍ അടക്കമുളളവര്‍ പങ്കെടുത്തു.

ആങ്ങളമാര്‍ ഇല്ലാത്ത നിര്‍ധന യുവതികളുടെ വിവാഹമാണ് ആങ്ങളക്കൂട്ടം മുന്‍കൈ എടുത്ത് നടത്തികൊടുക്കുന്നത്. വിവാഹത്തിന് ശേഷം വധുവിനെ വരന്റെ വീട്ടില്‍ എത്തിച്ചശേഷമാണ് ആങ്ങളക്കൂട്ടം പിരിഞ്ഞത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS