jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ വര്‍ദ്ധനവ്



സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. 6.8 ശതമാനമാണ് വര്‍ദ്ധിപ്പിച്ചത്. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 5 രൂപ കൂടും. പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് വര്‍ദ്ധനയില്ല. മൂന്ന് വര്‍ഷത്തേക്കാണ് നിരക്ക് വര്‍ദ്ധന. ബിപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല.


ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ മൂന്ന് വര്‍ഷത്തെ കാലാവധിയ്ക്കാണ് സംസ്ഥാനത്ത് താരിഫ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.കെ എസ് ഇ ബി കമ്മീഷനോട് ആവശ്യപ്പെട്ടത് 1100 കോടിയുടെ താരിഫ് വര്‍ദ്ധനവായിരുന്നു.എന്നാല്‍ കമ്മീഷന്‍ അംഗീകാരം കൊടുത്തത് വര്‍ഷം തോറും 900 കോടിയുടെ താരിഫ് വര്‍ദ്ധന ക്കാണ്.


സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിച്ചതോടെ ഗാര്‍ഹിക ഉപഭോകാക്കള്‍ക്ക് 20 മുതല്‍ 45 പൈസ വരെ വില വര്‍ധിക്കും. ആജഘ കാര്‍ക്ക് വര്‍ധനയില്ല
പൊതുവില്‍ 6.8 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്,100 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് പ്രതിമാസം 42 രൂപ കൂടും എന്ന് റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ വ്യക്തമാക്കി.


50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ച് രൂപയുടെ വര്‍ധനവാണുണ്ടാവുക. കൂടിയ വൈദ്യുതി നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

 

 










<

JEEVAN TV NEWS

JEEVAN TV NEWS