jeevan news online

വാർത്തകൾ വിശദമായി

ദേശീയ വിമാനക്കമ്പനിയായ എയര്‍ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാന്‍ നടപടികള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍



ദേശീയ വിമാനക്കമ്പനിയായ എയര്‍ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാന്‍ നടപടികള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. എത്രയുംപെട്ടെന്ന് വില്‍പ്പന സംബന്ധിച്ച ഇടപാട് പൂര്‍ത്തിയാക്കാനാണ് പദ്ധതി.

നിക്ഷേപകരുടെ ഭാഗത്തുനിന്നുളള താല്‍പ്പര്യക്കുറവ് മൂലമാണ് നേരത്തെ വില്‍പ്പന നടക്കാതെ പോയത്. പോയവര്‍ഷം നിര്‍ത്തിവെച്ച ഓഹരിവില്‍പ്പന അടുത്തിടെ വീണ്ടും സര്‍ക്കാര്‍ പുനരാരംഭിച്ചിരുന്നു. നീതി ആയോഗ് കമ്പനിയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കാനാണ് ശുപാര്‍ശ ചെയ്തത്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ തുടക്കത്തില്‍ 74 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് തീരുമാനിച്ചത്.

 എന്നാല്‍, ഇത് നിക്ഷേപകരില്‍ താല്‍പ്പര്യക്കുറവിന് കാരണമായിരുന്നു. ഇതാണ് ഇപ്പോള്‍ പൂര്‍ണ ഓഹരി വില്‍പ്പന എന്ന നയത്തിലേക്ക് നീങ്ങാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. വ്യോമയാനരംഗത്ത് നേരിട്ടുളള വിദേശനിക്ഷേപ പരിധി ഉയര്‍ത്തുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞദിവസം ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ വ്യോമയാനരംഗത്തെ വിദേശനിക്ഷേപ പരിധി 49 ശതമാനമാണ്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS