jeevan news online

വാർത്തകൾ വിശദമായി

ഇന്ന് ജി20 ഉച്ചകോടിക്കു തുടക്കം



 ഇന്ന് ജി20 ഉച്ചകോടിക്കു തുടക്കം. ആഗോള ഭീകരവാദം, സ്ത്രീശാക്തീകരണം  അടക്കമുള്ള വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകും.


ജി20 ഉച്ചകോടിയോടൊപ്പം ബ്രിക്‌സ്, റിക് എന്നീ അനൗപചാരിക സമ്മേളനങ്ങളും പതിവായി നടക്കാറുണ്ടെങ്കിലും ട്രംപിന്റെ പുതിയ വ്യാപാരനയം മിക്ക അംഗരാജ്യങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നതിനാല്‍ ഈ യോഗങ്ങള്‍ക്കും നിരീക്ഷകര്‍ വലിയ പ്രാധാന്യം കല്‍പിക്കുന്നു.

 വ്യാപാരരംഗത്ത് ഇന്ത്യയ്ക്ക് നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ യുഎസ് ഈ മാസം പിന്‍വലിച്ചതിനു തിരിച്ചടിയെന്നോണം 28 യുഎസ് ഉല്‍പന്നങ്ങള്‍ക്കു മേല്‍ ഇന്ത്യ തീരുവ വര്‍ധിപ്പിച്ചിരുന്നു. ഇത് അസ്വീകാര്യമാണെന്നും പിന്‍വലിക്കണമെന്നും ട്രംപ്  ട്വീറ്റ് ചെയ്തു. ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിലെ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ചയാകും.

ഇത്തവണത്തെ ഉച്ചകോടിയില്‍  യുഎസ്– ചൈന വ്യാപാരം, ആഗോള സമ്പദ്‌വ്യവസ്ഥ, കാലാവസ്ഥാ വ്യതിയാനം, ഇറാന്റെ എണ്ണക്കയറ്റുമതി, സമുദ്ര മാലിന്യം, ആഗോള ഭീകരവാദം, സ്ത്രീശാക്തീകരണം  എന്നീവിഷയങ്ങള്‍ ചര്‍ച്ചയാകും.
മോഡി പങ്കെടുക്കുന്ന ആറാമത്തെ ജി20 ഉച്ചകോടിയാണിത്

 

 










<

JEEVAN TV NEWS

JEEVAN TV NEWS