jeevan news online

വാർത്തകൾ വിശദമായി

ബോംബ് ഭീഷണി ; വിമാനം ലണ്ടനില്‍ ഇറക്കി



ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ലണ്ടനില്‍ ഇറക്കി. ലണ്ടനിലെ സ്റ്റാന്‍സ് സ്റ്റഡ് വിമാനത്താവളത്തിലാണ് വിമാനം മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി  ഇറക്കിയത്.


മുംബൈയില്‍ നിന്നും ന്യൂജഴ്‌സിയിലെ നെവാര്‍ക്ക് പോകുകയായിരുന്ന എഐ 191 യാത്രവിമാനമാണ് തിരിച്ചിറക്കിയത്. സുരക്ഷാ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ വിമാനം യാത്ര തുടര്‍ന്നുവെന്ന് എയര്‍ഇന്ത്യ അറിയിച്ചു.


ബ്രിട്ടീഷ് സമയം രാവിലെ പത്ത് മണിയോടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണിയുള്ളതായി ബ്രിട്ടീഷ് വ്യോമസേനയ്കക് വിവരം ലഭിക്കുന്നത്. ഈ സമയം ബ്രിട്ടണ്‍ കടന്ന് നോര്‍ത്ത് അയര്‍ലന്‍ഡിന് മുകളിലൂടെ സഞ്ചരിക്കുകയായിരുന്നു എയര്‍ ഇന്ത്യാ വിമാനം.

 ജാഗ്രതാ നിര്‍ദേശം ലഭിച്ചതിന് പിന്നാലെ കൊണിംഗ്‌സ ബേയിലെ വ്യോമസേനാ താവളത്തില്‍ നിന്നും രണ്ട് യുദ്ധവിമാനങ്ങള്‍ എയര്‍ ഇന്ത്യ വിമാനത്തിന് അടുത്ത് എത്തി.


വിമാനം ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലേക്ക് കൊണ്ടു വരാന്‍ പൈലറ്റിനോട് ആവശ്യപ്പെട്ടു. പൈലറ്റ് ഇതനുസരിച്ച് വിമാനം ലണ്ടനിലേക്ക് തിരിച്ചു വിട്ടു രണ്ട് യുദ്ധവിമാനങ്ങളും വിമാനത്താവളം വരെ എയര്‍ ഇന്ത്യ വിമാനത്തെ അനുഗമിക്കുകയും ചെയ്തു.

 എയര്‍ ഇന്ത്യ വിമാനത്തിന്റെ ലാന്‍ഡിംഗ് സമയത്ത് താല്‍കാലികമായി മറ്റു വിമാനങ്ങളുടെ ടേക്ക് ഓഫും ലാന്‍ഡിംഗും നിര്‍ത്തി വച്ചു. ലാന്‍ഡ് ചെയ്ത വിമാനത്തെ ടെര്‍മിനലില്‍ നിന്നും മറ്റൊരിടത്തേക്ക് മാറ്റിയ ശേഷം അന്താരാഷ്ട്ര ടെര്‍മിനലില്‍ നിന്നുള്ള വ്യോമഗതാഗതം വിമാനത്താവള അധികൃതര്‍ പുനസ്ഥാപിച്ചു.


വിമാനത്തില്‍ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്ഫദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചെന്നാണ് വിവരം. ബോംബ് ഭീഷണി എന്നത് തെറ്റായ വിവരമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വിമാനം തിരികെ നെവാര്‍ക്കിലേക്ക് പുറപ്പെട്ടു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS