jeevan news online

വാർത്തകൾ വിശദമായി

ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു



ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു. മുംബൈ ദില്‍ദോഷി സെഷന്‍സ് കോടതിയുടേതാണ് നടപടി. യുവതിക്ക് ഭീഷണിയുണ്ടെന്ന് പറഞ്ഞ കോടതി സ്വകാര്യ അഭിഭാഷകനെ വെയ്ക്കാന്‍ അനുമതി നല്‍കി

 

ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജിയില്‍
ഇരുഭാഗത്തിന്റെയും ശക്തമായ വാദങ്ങളാണ് കോടതിയില്‍ നടന്നത്. തുടര്‍ന്ന് യുവതി നിയോഗിച്ച അഭിഭാഷകനോട് വാദങ്ങള്‍ എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. തിങ്കളാഴ്ച വിധി പറയുന്നതുവരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

 കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ യുവതിക്കായി പ്രത്യേക അഭിഭാഷകന്‍ ഹാജരായി. വാദങ്ങള്‍ അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് കോടതിയില്‍ അപേക്ഷ നല്‍കി. എന്നാല്‍ ഇതിനെ ബിനോയ് കോടിയേരിയുടെ അഭിഭാഷകന്‍ എതിര്‍ത്തു.


കോടതിയില്‍ തര്‍ക്കം നടന്നപ്പോള്‍ കേസില്‍ എല്ലാവരുടെയും വാദങ്ങള്‍ കേള്‍ക്കാന്‍ കോടതി സന്നദ്ദമാണെന്നും  വാദങ്ങള്‍ എഴുതി നല്‍കാന്‍ കോടതി യുവതിയുടെ അഭിഭാഷകനോട് നിര്‍ദ്ദേശിച്ചു. നിരവധി തെളിവുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞു.

എഴുതി നല്‍കാം പക്ഷെ വാദം നടത്താനാകില്ലെന്ന് കോടതി പറഞ്ഞു. എഴുതി നല്‍കിയ വാദങ്ങള്‍ പരിശോധിക്കേണ്ടതുള്ളതിനാല്‍ കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.

 യുവതിയേയും കുട്ടിയേയും ദുബായിലേക്ക് കൊണ്ടുപോകാനായി വിസ അയച്ചു കൊടുത്തതിന്റെ രേഖകള്‍, വിമാന ടിക്കറ്റ് അയച്ചു നല്‍കിയ രേഖകള്‍ തുടങ്ങി നിരവധി ഇലക്ട്രോണിക് തെളിവുകളും കൈവശമുണ്ടെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ പറഞ്ഞു.


മകനെ തട്ടിക്കൊണ്ട് പോകുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ ബിനോയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും യുവതി കോടതിയില്‍ ആവശ്യപ്പെട്ടു.ക്രിമിനല്‍ പശ്ചാത്തലവും ബിനോയ് കോടിയേരി തന്നില്‍ നിന്ന് മറച്ചുവെച്ചുവെന്നും യുവതി കോടതിയെ ധരിപ്പിച്ചു

 

 










<

JEEVAN TV NEWS

JEEVAN TV NEWS