jeevan news online

വാർത്തകൾ വിശദമായി

ഇറാനെതിരെ കടുത്തവിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രംപ്



ഇറാനെതിരെ കടുത്തവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്ത നേതാക്കള്‍ പറയുന്നതെല്ലാം വിവരക്കേടെന്നാണ് വിമര്‍ശനം.

ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെ ഇറാന്‍പ്രസിഡന്റ് ഹസന്‍ റുഹാനി വിമര്‍ശിച്ചിരുന്നു. നീക്കം വൈറ്റ്ഹൗസിന്റെ ബുദ്ധിമാന്ദ്യമാണ് തെളിയിക്കുന്നതെന്നാണ് റുഹാനി പറഞ്ഞത്. ഈ പരാമര്‍ശമാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

 ഇറാന്‍ പരമോന്നതനേതാവ് അയത്തൊള്ള അലി ഖൊമേനിക്കുമേലും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ട്രംപ് ഭരണകൂടത്തിന്റേത് നിരാശാജനകമായ നടപടിയാണെന്ന് ഇറാന്‍ വിമര്‍ശിച്ചു. കഴിഞ്ഞദിവസമാണ് പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമോനി അടക്കമുള്ളവര്‍ക്കെതിരെ അമേരിക്ക കടുത്ത ഉപരോധം പ്രഖ്യാപിച്ചത്.

 ഗള്‍ഫ് കടലില്‍ എണ്ണക്കപ്പലുകള്‍ക്കെതിരായ ആക്രമണത്തോടെയാണ് ഇറാന്‍ അമേരിക്ക ബന്ധം വഷളായത്. അമേരിക്കയുടെ ആളില്ലാവിമാനം ഇറാന്‍ വെടിവെച്ചിട്ടതോടെ അഭിപ്രായ ഭിന്നത കൂടുതല്‍രൂക്ഷമായി.

ഇതിനോടുള്ള പ്രതികരണമായാണ് ഇപ്പോഴത്തെ ഉപരോധ നടപടികള്‍. ഇറാന്‍ വിദേശകാര്യമന്ത്രിക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS