jeevan news online

വാർത്തകൾ വിശദമായി

കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ യുഡിഎഫിന്റെ സമവായ സാധ്യത തള്ളി പി ജെ ജോസഫ്



കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ യുഡിഎഫിന്റെ  സമവായ സാധ്യത തള്ളി പി ജെ ജോസഫ്. ജോസ് കെ മാണി ചെയര്‍മാനായി തുടര്‍ന്നുകൊണ്ടുള്ള ഒരു അനുരഞ്ജനത്തിനും തയ്യാറല്ലെന്ന് പി ജെ ജോസഫ് വ്യക്തമാക്കി. കഴിഞ്ഞദിവസം ജോസ് .കെ .മാണി വിഭാഗവുമായി യുഡിഎഫ് നേതൃത്വം അനുരഞ്ജനചര്‍ച്ച നടത്തിയിരുന്നു.


കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ യുഡിഎഫിന്റെ ഇടപെടല്‍ പാളുന്നു. ജോസ് കെ മാണി ചെയര്‍മാനായി തുടര്‍ന്നുകൊണ്ടുള്ള ഒരു അനുരഞ്ജനത്തിനും തയ്യാറല്ലെന്ന് പി ജെ ജോസഫ് വ്യക്തമാക്കി.
ചെയര്‍മാന്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെങ്കില്‍ ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നും ജോസ് കെ മാണിക്ക് മനംമാറ്റം ഉണ്ടായാല്‍ ചര്‍ച്ചയെക്കുറിച്ച് ആലോചിക്കാമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.


തെരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടെന്നും പി ജെ ജോസഫ് വിശദമാക്കി. കേരള കോണ്‍ഗ്രസിലെ പ്രതിസന്ധിയില്‍ സമവായ സാധ്യത ഇല്ലാതാക്കരുതെന്ന് യു.ഡി.എഫ് നേതാക്കള്‍ ജോസ് കെ മാണി വിഭാഗത്തോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.  ജോസ് കെ മാണിയുമായി യു.ഡി.എഫ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം മുന്നോട്ട് വെച്ചത്.


കേരള കോണ്‍ഗ്രസ് ഒന്നായി നില്‍ക്കണമെന്നാണ് ആഗ്രഹമെന്നും പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച വിഷയത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് ജോസ് കെ.മാണി എംപി വ്യക്തമാക്കുകയുണ്ടായി. പാര്‍ട്ടി ചെയര്‍മാനെ തെരഞ്ഞെടുത്തത് നിയമപരവും ജനാധിപത്യപരവുമായിട്ടാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS