jeevan news online

വാർത്തകൾ വിശദമായി

നവകേരള നിര്‍മ്മാണം പരാജയമെന്ന് പറയുന്നവര്‍ പ്രത്യേക മനസ്ഥിതിയുള്ളവരാണെന്നും അവര്‍ ദിവാസ്വപ്‌നം കാണുകയാണെന്ന് മുഖ്യമന്ത്രി



നവകേരളനിര്‍മ്മാണം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തെ പരിഹസിച്ച് മുഖ്യമന്ത്രി. ചാനല്‍ ഇംപാക്ടിന് വേണ്ടിയുള്ള ഒത്തുകളിയാണ് ഇതെന്ന് അദ്ദേഹം നിയമ സഭയില്‍  ആരോപിച്ചു. റീ ബില്‍ഡ് കേരള പരാജയമെന്ന് പറയുന്നവര്‍ പ്രത്യേക മനസ്ഥിതിയുള്ളവരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റ വീഴ്ച നിയസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്  വി.ഡി.സതീശനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.


പത്ത് മാസം കഴിഞ്ഞിട്ടും പ്രളയത്തിലകപ്പെട്ടവര്‍ക്ക് സഹായം ലഭിച്ചിട്ടില്ലെന്നും  പ്രളബാധിതരുടെ കണ്ണീരില്‍ സര്‍ക്കാര്‍ ഒഴുകി പോകുമെന്നും  വിഡി സതീശന്‍ പറഞ്ഞു.
എന്നാല്‍ നവകേരള നിര്‍മ്മാണം
പരാജയമെന്ന് പറയുന്നവര്‍ പ്രത്യേക മനസ്ഥിതിയുള്ളവരാണെന്നും
അവര്‍ ദിവാസ്വപ്‌നം കാണുകയാണെന്നും
മുഖ്യമന്ത്രി  മറുപടി നല്‍കി.


പ്രളയാനന്തര പുനഃനിര്‍മാണത്തിന് മൂന്ന് വര്‍ഷമെങ്കിലും വേണ്ടി വരും. നാശനഷ്ടമുണ്ടായ ഒരു കുടുംബത്തെയും ഒഴിവാക്കില്ല. വീടുകള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഗഡുക്കളായി സഹായം നല്‍കുമെന്നും മുഖ്യ മന്ത്രി സഭയില്‍ വ്യക്തമാക്കി. അതേ സമയം ചാനല്‍ ഇംപാക്ടിന് വേണ്ടിയാണ് അടിയന്തര പ്രമേയനോട്ടീസെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചു.


 കോണ്‍ഗ്രസ് നിര്‍മിക്കുമെന്ന് പറഞ്ഞ ആയിരം വീടുകള്‍ എവിടെയെന്നും മുഖ്യമന്ത്രി ചോദിച്ചു. മുഖ്യ മന്ത്രിയുടെ സാലറി ചലഞ്ചിലൂടെ ഗുണ്ടാ പിരിവാണ് ഉണ്ടായതെന്നും സര്‍ക്കാരിന്റെ ഹോം വര്‍ക്ക് ഇല്ലായ്മയാണ് കേരളത്തിന് വിദേശ സഹായം ലഭിക്കാതിരിക്കാന്‍ കാരണമെന്നും പ്രതിപക്ഷ നേതാവും സഭയില്‍  ആരോപിച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS