jeevan news online

വാർത്തകൾ വിശദമായി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനം ഇന്ന് തുടങ്ങും



കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനം ഇന്ന് തുടങ്ങും. കശ്മീരിലെ സുരക്ഷയും വികസനപദ്ധതികളുടെ തല്‍സ്ഥിതിയും അമിത് ഷാ വിലയിരുത്തും. അമര്‍നാഥ് തീര്‍ത്ഥാടനകേന്ദ്രത്തിന് നേരെ പുല്‍വാമ മാതൃകയിലുള്ള അക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതി ഇടുന്നതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടുണ്ട്.

 ഈ സാഹചര്യത്തില്‍ തീര്‍ത്ഥാടനത്തിന്റെ സുരക്ഷ വിലയിരുത്താന്‍ ശ്രീനഗറില്‍ അമിത്ഷായുടെ അദ്ധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരും. ആഭ്യന്തരമന്ത്രിയായതിനുശേഷമുള്ള അമിത്ഷായുടെ ആദ്യ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് കാശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS