jeevan news online

വാർത്തകൾ വിശദമായി

ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും



ബിഹാര്‍ സ്വദേശിനിയുടെപീഡന പരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. മുംബൈ ദിന്‍ഡോഷി സെഷന്‍ കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരും കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേരും ബിനോയിയുടെതാണെന്ന് കണ്ടെത്തിയത് ബിനോയിയെ കൂടുതല്‍ കുരുക്കിലാക്കും.

കഴിഞ്ഞ ആഴ്ചയാണ് മുംബൈയില്‍ താമസിക്കുന്ന യുവതി ബിനോയ് കോടിയേരിക്ക് എതിരെ ബലാത്സംഗത്തിനും വഞ്ചനക്കും പരാതി നല്‍കിയത്. പാരതിയില്‍ മുബൈ പൊലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങുന്നതിനിയിലാണ് ബിനോയ് കോടിയേരി മുംബൈ ദിന്‍ഡോഷി സെഷന്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

 ഒളിവില്‍ കഴിയുന്ന ബിനോയ് അഭിഭാഷകന്‍ വഴി നല്‍കിയ ജാമ്യാപേക്ഷയാണ് ഇന്ന് പരിഗണിക്കുന്നത്. ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണെന്നാണ് വിലിയിരുത്തല്‍. അതിനിടെ ബിനോയിയെ കണ്ടെത്താന്‍ മുംബൈയ് പൊലീസ് ഉടന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കില്ലെന്നാണ് സൂചന.

 കോടതി വിധി വന്ന ശേഷമായിരിക്കും പൊലീസ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. അതേസമയം യുവതിയുമായി ബിനോയിക്ക് ബന്ധമുണ്ടെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. 2013 ഏപ്രില്‍, മെയ് മാസങ്ങളില്‍ യുവതിക്ക് ബിനോയ് പണം അയച്ചുകൊടുത്തതിന്റെ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പുറത്തായി.

ഐ.സി.ഐ.സി ഐ ബാങ്കിന്റെ അക്കൗണ്ടിലേക്ക് മൂന്ന് തവണയായി ഏഴരലക്ഷം രൂപ അയച്ചു. ബാങ്ക് രേഖകളില്‍ ഭര്‍ത്താവിന്റെ പേര് ബിനോയിയുടേതാണ്. ബിനോയിക്കെതിരെ തെളിവായി സമര്‍പ്പിച്ച പാസ്‌പോര്‍ട്ടിലെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS