jeevan news online

വാർത്തകൾ വിശദമായി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാതന്നെ ബിജെപി അധ്യക്ഷനായി തുടരും



കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാതന്നെ ബിജെപി അധ്യക്ഷനായി തുടരും. മുന്‍ കേന്ദ്രമന്ത്രി ജെ പി നദ്ദയെ വര്‍ക്കിംഗ് പ്രസിഡണ്ടായും നിയമിച്ചു. ഡെല്‍ഹിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലായിരുന്നു തീരുമാനം.


അടുത്ത ആറ് മാസത്തേക്കാണ് ജെ പി നഡ്ഡയുടെ നിയമനം. ബിജെപിയിലെ ഭാരവാഹി തെരഞ്ഞെടുപ്പുകള്‍ അവസാനിക്കുന്നത് വരെ അമിത് ഷാ ബിജെപി അധ്യക്ഷനായി തുടരുമെന്നാണ് സൂചന. പല തട്ടിലുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനൊടുവിലാകും അധ്യക്ഷപദത്തിലേക്കുള്ള തെരഞ്ഞെടുപ്പ്.


 ഒറ്റപ്പദവി നയമാണ് ബിജെപി പിന്തുടരുന്നതെങ്കിലും ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കൂടി പശ്ചാത്തലത്തില്‍ അമിത് ഷാ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS