jeevan news online

വാർത്തകൾ വിശദമായി

2024 ഓടെ ഇന്ത്യയെ 5 ട്രില്ല്യണ്‍ സാമ്പത്തിക ശേഷിയുള്ള രാജ്യമാക്കുമെന്ന് നരേന്ദ്രമോഡി



2024 ഓടെ ഇന്ത്യയെ 5 ട്രില്ല്യണ്‍ സാമ്പത്തിക ശേഷിയുള്ള രാജ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. നേട്ടം കൈവരിക്കാന്‍ ബുദ്ധിമുട്ടാണങ്കിലും ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്ന് നീതി ആയോഗ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.

2024ഓടെ രാജ്യത്തെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കും. വരള്‍ച്ചയെ നേരിടാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കും. ആയുഷ്മാന്‍ ഭാരത് നടപ്പിലാക്കാത്ത സംസ്ഥാനങ്ങള്‍ അത് ചെയ്യണമെന്നും 2025 ഓടെ രാജ്യത്തെ ക്ഷയരോഗ മുക്തമാക്കുമെന്നും നീതി ആയോഗ് യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.


 രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരും ജമ്മുകശ്മീര്‍ ഗവര്‍ണറും ആന്‍ഡമാന്‍ നിക്കോബാര്‍ അടക്കമുള്ള കേന്ദ്രഭരണപ്രദേശങ്ങളിലെ ലെഫനന്റ് ഗവര്‍ണര്‍മാരും നീതി ആയോഗ് യോഗത്തിനെത്തി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS