jeevan news online

വാർത്തകൾ വിശദമായി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാനായി എല്ലാതരം കളിയും ബി.ജെ.പി കളിച്ചെന്ന് സോണിയാഗാന്ധി



ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാനായി എല്ലാതരം കളിയും ബി.ജെ.പി കളിച്ചെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം നടന്ന സോണിയാഗാന്ധിയുടെ ആദ്യ പൊതുപരിപാടിയില്‍ ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്.

അന്തസിന്റെ എല്ലാ സീമകളും ലംഘിച്ചാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അധികാരം നിലനിര്‍ത്താന്‍ കഴിയാവുന്ന എല്ലാ കളികളും ബി.ജെ.പി കളിച്ചുവെന്നും ഗാന്ധി റായ്!ബറേയില്‍ ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ 542 സീറ്റുകളില്‍ 52 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്.

 303 സീറ്റുകളിലാണ് ബി.ജെ.പി ജയിച്ചത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സോണിയാ ഗാന്ധിയുടെ ആദ്യ പരസ്യ പ്രതികരണം
ഇ.വി.എം അട്ടിമറിയെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ സംശയം സോണിയാഗാന്ധിയും ആവര്‍ത്തിച്ചു. മുമ്പെങ്ങുമില്ലാത്ത വിധം ഇ.വി.എമ്മുകളെ കുറിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നിരിക്കുകയാണെന്നും ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരിയായ വിധം പ്രവര്‍ത്തിക്കാത്തത് കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതെന്നാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്. തെരഞ്ഞെടുപ്പ് സമയത്ത് രംഗത്തിറങ്ങാതിരുന്ന പ്രവര്‍ത്തകരുടെ പേരുകള്‍ ശേഖരിക്കുമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS