jeevan news online

വാർത്തകൾ വിശദമായി

സ്വന്തമായി ബഹിരാകാശനിലയം നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയെന്ന് ഐ.എസ്.ആര്‍.ഒ



സ്വന്തമായി ബഹിരാകാശനിലയം നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയെന്ന് ഐ.എസ്.ആര്‍.ഒ. ഇന്ത്യയുടെ ബഹിരാകാശദൗത്യമായ ഗഗന്‍യാനിന്റെ ഭാഗമായാണ് ബഹിരാകാശനിലയം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു.

ഇന്ത്യയുടെ രണ്ടാമത് ചാന്ദ്രദൗത്യമായ 'ചാന്ദ്രയാന്‍ 2' കഴിഞ്ഞ ദിവസം ഐ.എസ്.ആര്‍.ഒ പ്രഖ്യാപിച്ചിരുന്നു. ജൂലൈ 15ന് വിക്ഷേപിക്കുന്ന ഉപഗ്രഹം സെപ്തംബര്‍ 6, 7 ദിവസങ്ങളിലായി ചന്ദ്രോപരിതലത്തില്‍ എത്തിച്ചേരും.

ഈ വര്‍ഷം ജനുവരിയില്‍ ബഹിരാകാശ ദൗത്യം പുരോഗമിക്കുന്നതിനെ കുറിച്ചും ഐ.എസ്.ആര്‍.ഒ വെളിപ്പെടുത്തിയിരിന്നു. 2021 ഡിസംബറോടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനാണ് പദ്ധതി. ഇതിന്റെ തുടര്‍ച്ചയായി തന്നെയാണ് ബഹിരാകാശ നിലയം സ്ഥാപിക്കുന്നതെന്നാണ് ഐ.എസ്.ആര്‍.ഒ അറിയിച്ചത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS