jeevan news online

വാർത്തകൾ വിശദമായി

കേരളത്തിലടക്കം മുന്നേറ്റമുണ്ടാക്കാതെ ബിജെപിയുടെ തെരഞ്ഞെടുപ്പ് നേട്ടങ്ങളില്‍ തൃപ്തനാകില്ലെന്ന് അമിത് ഷാ



കേരളത്തിലടക്കം മുന്നേറ്റമുണ്ടാക്കാതെ ബിജെപിയുടെ തെരഞ്ഞെടുപ്പ് നേട്ടങ്ങളില്‍ തൃപ്തനാകില്ലെന്ന് പാര്‍ട്ടി ദേശീയഅധ്യക്ഷന്‍ അമിത് ഷാ. ഡെല്‍ഹിയില്‍ ബിജെപി നേതൃയോഗത്തിലാണ് അമിത് ഷായുടെ പരാമര്‍ശം. അതേസമയം ഡിസംബറില്‍ സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തുടരും. ജെ.പി നദ്ദ വര്‍ക്കിംഗ് പ്രസിഡന്റാകാനാണ് സാധ്യത.


ഡിസംബറില്‍ സംഘടന തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തുടരും. അടുത്ത് നടക്കാനാരിക്കുന്ന മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അമിത് ഷാ തന്നെയാകും പാര്‍ട്ടിയെ നയിക്കുക. സംഘടന സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ അമിത് ഷായുടെ സഹായിയായി വര്‍ക്കിങ് പ്രസിഡന്റിനെ നിയോഗിക്കുന്നത് പരിഗണനയിലുണ്ട്.

 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തില്‍ നിന്ന് പാര്‍ട്ടിക്ക് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ബിജെപി ഭാരവാഹികളുടെയും സംസ്ഥാന അധ്യക്ഷ•ാരുടെയും യോഗത്തില്‍ അമിത് ഷാ പറഞ്ഞു. കേരളം അടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടാക്കണം. നരേന്ദ്ര മോഡിയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആധാരമെന്ന് അമിത് ഷാ പറഞ്ഞു.

 സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അംഗത്വവിതരണ തുടങ്ങും. നിലവിലെ 11 കോടി അംഗത്വം 14 കോടിയോളം എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി ശിവ്!രാജ് സിങ് ചൗഹാന്‍ അധ്യക്ഷനായി രൂപീകരിച്ച അഞ്ചംഗസമിതിയില്‍ ശോഭ സുരേന്ദ്രന്‍ അംഗമാണ്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS