jeevan news online

വാർത്തകൾ വിശദമായി

സ്വര്‍ണ്ണക്കടത്ത്; കസ്റ്റഡി അപേക്ഷ ഇന്ന്



തിരുവനന്തപുരം വിമാനത്താവളംവഴി കോടികളുടെ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി അഡ്വ. ബിജു മോഹനന്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. . ഗള്‍ഫില്‍നിന്ന് സ്വര്‍ണം കടത്താനും ബിജുവുണ്ടായിരുന്നുവെന്ന് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി


ഇന്നലെ രാവിലെ കൊച്ചിയിലെ ഡി.ആര്‍.ഐ ഓഫീസിലെത്തി കീഴടങ്ങിയ ബിജുവിനെ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഇന്നലെ രാത്രി 7 മണിയോടെ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയില്‍ ഹാജരാക്കിയ ബിജുവിനെ ഒരു ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.


അഭിഭാഷകര്‍ പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങള്‍ മാത്രമാണ് ബിജു പറയുന്നതെന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലേ സ്വര്‍ണക്കടത്തിന്റെ യഥാര്‍ഥ ചിത്രം വ്യക്തമാകുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗള്‍ഫില്‍നിന്ന് സ്വര്‍ണം കടത്താനും ബിജുവുണ്ടായിരുന്നുവെന്നാണ് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ പറയുന്നത്.

 ഇത് സംബന്ധിച്ച തെളിവുകളും ശേഖരിച്ചിട്ടുണ്ട്. ബിജുവിന്റെ ഭാര്യയടക്കം അറസ്റ്റിലായ പത്തിലധികം പ്രതികള്‍ സ്വര്‍ണക്കടത്തില്‍ ബിജുവിന്റെ പങ്കിനെക്കുറിച്ച് മൊഴി നല്‍കിയിട്ടുണ്ട്. പി.പി.എം ചെയിന്‍സ് ഉടമ മുഹമ്മദലിക്ക് വേണ്ടിയാണെന്നാണ് സ്വര്‍ണ കടത്ത് നടത്തിയതെന്നാണ് സൂചന. ഇയാളും പി.പി.എം തിരുവനന്തപുരം ഷോറൂം മാനേജര്‍ ഹക്കീമും ഒളിവിലാണ്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS