jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യക്കെതിരെ കടുത്ത നടപടിയുമായി അമേരിക്ക രംഗത്ത്



ഇന്ത്യക്കെതിരെ കടുത്ത നടപടിയുമായി അമേരിക്ക രംഗത്ത്.
ഇന്ത്യക്കുളള വ്യാപാരമുന്‍ഗണന അമേരിക്ക ബുധനാഴ്ച മുതല്‍ നിര്‍ത്തലാക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വേണ്ടത്ര മുന്‍ഗണന നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് ട്രംപിന്റെ നടപടി.  വ്യാപാരബന്ധം മെച്ചപ്പെടുത്താനുള്ള  മുന്‍ഗണനാ രാഷ്ട്രങ്ങളുടെ പട്ടികയില്‍  നിന്ന് ഇന്ത്യയെ ഒഴിവാക്കുമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു.


ഇതിനു പിന്നാലെയാണ് ജൂണ്‍ അഞ്ചുമുതല്‍ മുന്‍ഗണന നിര്‍ത്താന്‍ തീരുമാനിച്ചത്. യുഎസില്‍ എഴുപതുകള്‍ മുതല്‍ നിലവിലുള്ളതാണ് വികസ്വര രാജ്യങ്ങള്‍ക്കുള്ള  മുന്‍ഗണനാപ്പട്ടിക. വികസ്വര രാജ്യങ്ങള്‍ക്ക് അമേരിക്കയില്‍ മുന്‍ഗണന നല്‍കുമ്പോള്‍ പകരമായി ഈ രാജ്യങ്ങള്‍ അവരുടെ വിപണി അമേരിക്കന്‍ കമ്പനികള്‍ക്കു തുറന്നു കൊടുക്കണം എന്ന നിബന്ധനയുണ്ട്.

 എന്നാല്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി കൂടുതലും ഇറക്കുമതി കുറവുമാണ്. ഈ വ്യാപാരക്കമ്മിയാണ് യുഎസിന്റെ അനിഷ്ടത്തിനു കാരണം.

 

 










<

JEEVAN TV NEWS

JEEVAN TV NEWS