jeevan news online

വാർത്തകൾ വിശദമായി

ശബരിമല വിഷയത്തില്‍ ആര്‍ എസ് എസും കോണ്‍ഗ്രസ്സും വ്യാജ പ്രചാരണം നടത്തിയത് തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് തിരിച്ചടിയായെന്ന് കോടിയേരി



ശബരിമല വിഷയത്തില്‍ ആര്‍ എസ് എസും കോണ്‍ഗ്രസ്സും വ്യാജ പ്രചാരണം നടത്തിയത് തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് തിരിച്ചടിയായെന്ന് പാര്‍ട്ടി വിലയിരുത്തിയതായി  സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു. തിരിച്ചടി താല്‍ക്കാലികം മാത്രമാണെന്നും കോടിയേരി പറഞ്ഞു.

20 മണ്ഡലങ്ങളിലെയും ചുമതലയുള്ള നേതാക്കള്‍ തോല്‍വിയെ പറ്റി സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്തു.
ശബരിമല വിഷയം എതിരാളികള്‍ തെറ്റിധാരണ പരത്തിയത് തിരിച്ചടിയായി സര്‍ക്കാരിന്റെ നിലപാടിനേറ്റ തോല്‍വിയല്ല ഇതെന്ന് കോടിയേരി പറഞ്ഞു.

 ഭരണഘടനയെ സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
1977 ല്‍ പാര്‍ട്ടിക്ക് ഒരു സീറ്റു പോലും കിട്ടാത്ത അവസ്ഥയില്‍ നിന്ന് 1979ല്‍ നടന്ന നിയമസഭ ബൈ ഇലക്ഷനില്‍ പാര്‍ട്ടി 4 ല്‍ 4 സീറ്റും വിജയിച്ച് തിരിച്ചുവരവ് നടത്തി.അതുകൊണ്ട് തന്നെ തിരിച്ചടി താല്കാലികം മാത്രമാണെന്നും കോടിയേരി പറഞ്ഞു.


കേന്ദ്രത്തില്‍ നിന്ന് മോദിയെ താഴെ ഇറക്കണമെന്ന ഇടതുപക്ഷത്തിന്റെ പ്രചാരണം കോണ്‍ഗ്രസ്സിന് അനുകൂലമായെന്ന് സംസ്ഥാന സമിതി വിലയിരുത്തുന്നു.യു ഡി എഫിന്റെ വിജയത്തിനായി മുസ്ലീം ലീഗ് മതമൗലിക വര്‍ഗ്ഗീയ ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയെന്ന് കൊടിയേരി കുറ്റപ്പെടുത്തി.


പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ ഉണ്ടായ പരാജയവും പരമ്പരാഗത വോട്ടില്‍  5 % ന്റെ ഇടിവ്  വന്നതുള്‍പ്പെടെ ബൂത്ത്തലം മുതല്‍ പരിശോധിക്കുമെന്നും നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കാനും സ്ത്രീ പുരുഷ സമത്വം നവോത്ഥാന മുദ്രാവാക്യമാക്കി മുന്നോട്ട് പോകും എന്നും കോടിയേരി മാധ്യമങ്ങളോട് പ്രതികരിച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS