jeevan news online

വാർത്തകൾ വിശദമായി

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വൈകുന്നു



സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വൈകുന്നു.. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ ഇഴയുന്ന പദ്ധതി തുടങ്ങാന്‍ ഇനിയും ഒരു മാസം കൂടി വൈകുമെന്നാണ് സൂചന. റിലയന്‍സിനെ ഇന്‍ഷുറന്‍സ് പദ്ധതി ഏല്‍പ്പിച്ചത് നേരത്തെ വിവാദമായിരുന്നു


പിണറായി സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി തുടക്കത്തിലേ പാളി. ശനിയാഴ്ച തുടങ്ങേണ്ടിയിരുന്ന പദ്ധതിയുടെ നടപടിക്രമങ്ങള്‍ പോലും ഇതുവരെയും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.

ഇന്‍ഷുറന്‍സ് പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏല്‍പ്പിച്ച റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കൈമാറിയ ആശുപത്രികളുടെ പട്ടിക അപൂര്‍ണമായിരുന്നതായാണ് സര്‍ക്കാര്‍ വിശദീകരണം. 61 സ്വകാര്യ ആശുപത്രികള്‍ മാത്രമാണ് റിലയന്‍സ് തയ്യാറാക്കിയ പട്ടികയില്‍ ഉണ്ടായിരുന്നത്. പ്രധാനപ്പെട്ട പല ആശുപത്രികളും ഇതില്‍ നിന്ന് വിട്ടുപോയി എന്നുള്ളത് ചുരുക്കം.

 കൂടുതല്‍ ആശുപത്രികളെ ഉള്‍പ്പെടുത്തണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടപ്പോള്‍ പദ്ധതി തുടങ്ങിയ ശേഷം കൂട്ടിച്ചേര്‍ക്കാം എന്നായിരുന്നു മറുപടി. അത് നടക്കില്ലെന്നും നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായ ശേഷം മാത്രമേ മെഡിസെപ്പ് പദ്ധതി തുടങ്ങുകയുള്ളൂ എന്നും ധനവകുപ്പ് അറിയിച്ചു.

പദ്ധതി റിലയന്‍സിന് കൈമാറിയപ്പോള്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് ഉടമസ്ഥരായ റിലയന്‍സ് ക്യാപിറ്റല്‍ കടക്കെണിയില്‍ ആണെന്നും കുറഞ്ഞ തുക ക്വോട്ട് ചെയ്തതു കൊണ്ട് മാത്രം അവരെ പദ്ധതി ഏല്‍പ്പിക്കരുത് എന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.

എന്നാല്‍ ഇതൊക്കെ അവഗണിച്ച് സര്‍ക്കാര്‍ പദ്ധതി റിലയന്‍സിന് തന്നെ കൈമാറുകയായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പദ്ധതി വൈകാന്‍ കാരണമായി എന്ന് സര്‍ക്കാര്‍ വാദിക്കുന്നു. എന്നാല്‍ ആസൂത്രണത്തിലെ പിഴവ് തുടക്കത്തില്‍ തന്നെ മെഡിസെപ്പ് ബാധിച്ചു എന്നാണ് ആരോപണം.

 ഗുണഭോക്താക്കളുടെ രജിസ്‌ട്രേഷന്‍ ഇതുവരെയും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. മെഡിസെപ്പ് നിലവില്‍ വന്നാല്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കേ ഈടാക്കാനാകൂ എന്നതിനാല്‍ ചില സ്വകാര്യ ആശുപത്രികളും പദ്ധതി വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.250 രൂപ പ്രീമിയത്തില്‍ മൂന്നു വര്‍ഷത്തേക്ക് 6 ലക്ഷത്തിന്റെ പരീക്ഷയാണ് ജീവനക്കാര്‍ക്ക് ലഭിക്കുക.

 

 










<

JEEVAN TV NEWS

JEEVAN TV NEWS