jeevan news online

വാർത്തകൾ വിശദമായി

ബാലഭാസ്‌കറിന്റെ മരണം; നിര്‍ണ്ണായക വെളിപ്പെടുത്തല്‍



സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെയും മകളുടേയും മരണത്തിനിടയാക്കിയ പള്ളിപ്പുറത്തെ കാറപകടത്തെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. അപകടം നടന്നതിന് പിറകെ ദുരൂഹസാഹചര്യത്തില്‍ രണ്ട് പേരെ അവിടെ കണ്ടെന്ന് ദൃക്‌സാക്ഷി കലാഭവന്‍ സോബി പറഞ്ഞു.

 ഇക്കാര്യം ബാലഭാസ്‌ക്കറുടെ മാനേജരോട് പറഞ്ഞെങ്കിലും ആക്കാര്യം ഗൗരവത്തിലെടുത്തില്ലെന്നും സോബി വ്യക്തമാക്കി.
അപകടം നടന്നതിന് പിറകെ ഇവിടെയെത്തിയ കലാഭവന്‍ സോബിയാണ് സംഭവസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ രണ്ട് പേരെ കണ്ടു എന്ന വിവരം പങ്കുവച്ചത് .

 ഇക്കാര്യം ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശന്‍ തമ്പിയോടാണ് ആദ്യം പറഞ്ഞത്. എന്നാല്‍ അയാള്‍ ഇക്കാര്യം ഗൗരവത്തിലെടുത്തില്ല. ഇയാളെ ആണ് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണകടത്ത് കേസില്‍ ഡിആര്‍ഐ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതോടെ ബാലഭാസ്‌കറിന്റെ പിതാവിനെ കണ്ട് സോബി കണ്ട കാര്യങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു. കാറപകടം ഉണ്ടായ സ്ഥലത്തേക്ക് ആളുകള്‍ ഓടിക്കൂടുന്നുണ്ടായിരുന്നു എങ്കിലും ഇതിനിടയില്‍ ഒരാള്‍ സംഭവസ്ഥലത്ത് നിന്നും ഓടിപ്പോകുന്നത് കണ്ടു എന്ന് സോബി പറഞ്ഞു.

 റോഡിന് ഇടതുവശത്തോടെ ഇയാള്‍ ഓടുമ്പോള്‍ നേരെ അപ്പുറത്തെ വശത്തൂടെ മറ്റൊരാള്‍ ബൈക്കും തള്ളിപ്പോകുന്നതും കണ്ടതായി ദൃക്‌സാക്ഷി വ്യക്തമാക്കി. . ബാലുവിന്റെ പിതാവ് മകന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS