jeevan news online

വാർത്തകൾ വിശദമായി

അമിത് ഷാ ചുമതലയേറ്റു



ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ എത്തി ചുമതലയേറ്റു. രാജ്‌നാഥ് സിംഗ് പ്രതിരോധ മന്ത്രിയായും അധികാരമേറ്റു കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റെടുത്ത അമിത് ഷാ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ കണ്ടു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രാവിലെ 12.10ന് എത്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റത്. സഹമന്ത്രിമാരായ നിത്യാനന്ദ റായും ജി കിഷന്‍ റെഡ്ഡിയും അമിത് ഷായ്‌ക്കൊപ്പം ചുമതലകളേറ്റെടുത്തു. കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിലേയ്ക്ക് അമിത് ഷായെ സ്വീകരിച്ചു..  
 

ആഭ്യന്തരമന്ത്രി പദവിയിലുണ്ടായിരുന്ന രാജ്‌നാഥ് സിങ്ങ് പ്രതിരോധമന്ത്രിയായും ചുമതലയേറ്റു. ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രമര്‍പ്പിച്ച ശേഷമാണ് രാജ്‌നാഥ് സിങ് ഓഫീസിലെത്തിയത്. രാവിലെ അമിത് ഷായും ധനമന്ത്രി നിര്‍മല സീതാരാമനും രാജ്‌നാഥ് സിങ്ങിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടിരുന്നു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS