jeevan news online

വാർത്തകൾ വിശദമായി

പാലാരിവട്ടം മേല്‍പ്പാലം ഇന്ന് തുറക്കില്ല



പാലാരിവട്ടം മേല്‍പ്പാലം ഇന്ന് തുറക്കില്ല.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ്  മേല്‍പ്പാലം തുറക്കാത്തത്

നിര്‍മ്മാണ ചുമതലയുള്ള ആര്‍.ബി.ഡി.സി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് പൂര്‍ത്തിയാക്കാനാകും എന്ന് വ്യക്തമാക്കിയിട്ടില്ല. പാലത്തിലെ ടാംറിഗ് പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും അറ്റകുറ്റപണി ബാക്കിയുള്ളതിനാലാണ് ഇത് സംബന്ധിച്ച തീരുമാനമാവാത്തത് .

അതേ സമയം പാലത്തിന്റെ ബലക്ഷയം സംബന്ധിച്ചുള്ള വിജിലന്‍സ് അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഡയറക്ടര്‍ വൈകാതെ തീരുമാനം എടുക്കും. ജൂണ്‍ ഒന്നിന് പാലം തുറന്നു നല്‍കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം മാത്രേമേ ഇകാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുവെന്നാണ് ആര്‍.ബി.ഡി.സി ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS