jeevan news online

വാർത്തകൾ വിശദമായി

രാഷ്ട്രീയത്തിനതീതമായി ജനം വോട്ട് ചെയ്തതാണ് തന്റെ വിജയത്തിന് കാരണമെന്ന് രമ്യ ഹരിദാസ്



രാഷ്ട്രീയത്തിനതീതമായി ജനം  വോട്ട് ചെയ്തതാണ് തന്റെ വിജയത്തിന് കാരണമെന്നും രാഹുല്‍ഗാന്ധി തന്നെ ഇന്ത്യന്‍ നാഷണല്‍  കോണ്‍ഗ്രസ്സിന് നേതൃത്വം നല്‍കുമെന്നാണ് വിശ്വാസമെന്നും   നിയുക്ത എം പി രമ്യ ഹരിദാസ്.

കോളനികളിലൂടെയുള്ള പ്രചാരണത്തില്‍ തന്റെ പഴയകാല  ജീവിതം കാണാനായെന്ന്് രമ്യ പറഞ്ഞു. ലോക സഭാ തെരെഞ്ഞെടുപ്പില്‍ പാട്ടും പാടി ജയിച്ച ഒരു സ്ഥാനാര്‍ത്ഥിയെ  പരിചയപ്പെടുത്തേണ്ടതില്ല,ആലത്തൂരുകാരുടെ പെങ്ങളൂട്ടി രമ്യ ഹരിദാസ് ഒടുവില്‍ മലയാളികളുടെ മുഴുവന്‍ വിജയ കിരീടം ചൂടിയ പെങ്ങളൂട്ടിയായി .

ജ•നാടായ കുന്നമംഗലത്ത് സ്വീകരണം  കഴിഞ്ഞു നേരെ  കോഴിക്കോട് പ്രസ്സ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കാനെത്തി  വിജയ രഹസ്യം പാഞ്ഞു തുടങ്ങിയത് ഇങ്ങനെ  
രാഹുല്‍ഗാന്ധി ഏറെ ദീര്‍ഘവീക്ഷണമുള്ള നേതാവാണെന്ന് നേരിട്ട് മനസ്സിലാക്കിയ ആളെന്ന നിലയില്‍ ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ പ്രതിസന്ധിയെക്കുറിച്ചും രമ്യയുടെ  മറുപടി എത്തി


യു.ഡി.എഫ് നേതൃത്വത്തിന് കൃത്യമായ ആസൂത്രണമുണ്ടായിരുന്നു. ഒരു റോഡ്‌ഷോയിലാണ് തുടക്കം  സ്ഥാനാര്‍ഥിയെന്ന നിലയില്‍ തന്റെ  പങ്ക് കഴിയുംവിധം പരമാവധി വിനിയോഗിച്ചു.ഏറെ  പട്ടികജാതി കോളനികളുള്ള മണ്ഡലമാണ് ആലത്തൂര്‍. അവിടെ നിന്നും ലഭിച്ച അനുഭവം മാത്രം മതി മാറ്റങ്ങള്‍ കൊണ്ടുവരാന്‍.

അതിനീടെ പ്രചാരണത്തിനിടെ   ഉണ്ടായ അനുഭവവും രമ്യ പങ്കുവെച്ചു
ഷാഫിപറമ്പില്‍ ഒരു അമ്മക്ക് പരിചയപെടുത്തിയായതാണ് പെങ്ങളൂട്ടിയെന്ന്  എല്ലാവരും ഏറ്റെടുത്തു അതോടെ എല്ലാവരുടെയും പെങ്ങളാകാന്‍ ഭാഗ്യം ലഭിച്ചെന്ന് പറഞ്ഞ രമ്യ ഒടുവില്‍ പാട്ടും പാടിയാണ് വേദി വിട്ടത്
പ്രസ് ക്‌ളബ് പ്രസിഡണ്ട് പ്രേംനാഥ് അധ്യക്ഷനായിരുന്നു ,സെക്രട്ടറി വിപുല്‍ നാഥ് നന്ദിയും  പറഞ്ഞു

 

 










<

JEEVAN TV NEWS

JEEVAN TV NEWS