jeevan news online

വാർത്തകൾ വിശദമായി

ഇഫ്താര്‍ വിരുന്ന്



വിശുദ്ധ റംസാന്‍ മാസത്തെ ഓര്‍മ്മിപ്പിച്ച് കൊണ്ട് തിരുവനന്തപുരത്ത് ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ രാഷ്ട്രീയം മറന്ന് നേതാക്കള്‍ ഒത്തുചേര്‍ന്നു.മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ബി ജെ പി നേതാക്കളുമൊക്കെ ഒത്തുകൂടിയത് വിരുന്ന് സത്ക്കാരത്തെ ശ്രദ്ധേയമാക്കി. നിയമസഭ മെമ്പേഴ്‌സ് ലോഞ്ചിലായിരുന്നു വിരുന്ന് സത്ക്കാരങ്ങള്‍.


രാഷ്ട്രീയം മറന്ന് കൊണ്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെ പരസ്പരം ഒത്തുകൂടിയത് മത സൗഹാര്‍ദ്ദത്തിന്റെ അടയാളമായി.ചെന്നിത്തലയും പിണറായി വിജയനുമടക്കം നിരവധി നേതാക്കളാണ്

നിയമസഭ ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിനെത്തിയത്.പുണ്യ റംസാന്‍ മാസത്തെ ഓര്‍മ്മിപ്പ് കൊണ്ട് എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും വന്‍ ജനപങ്കാളിത്തം കൊണ്ട് നോമ്പുതുറയും ഇഫ്താര്‍ സംഗമവും ശ്രദ്ധേയമായി.

 വാങ്ക് വിളിയോടെയാണ് നോമ്പുതുറയ്ക്ക് തുടക്കം കുറിച്ചത്.തുടര്‍ന്ന്,ഒരുമിച്ച് ഭക്ഷണം കഴിച്ചും സൗഹൃദം പങ്കിട്ടും നേതാക്കളും പ്രമുഖരും ഒത്തുചേര്‍ന്നു.


ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും രമേശ് ചെന്നിത്തലയടക്കമുള്ളവരും മാധ്യമ പ്രവര്‍ത്തകരുമായി ഫോട്ടോക്ക് പോസ് ചെയ്യാനും മറന്നില്ല.വിരുന്നില്‍ രാഷ്ട്രിയ സാമൂഹിക സാംസ്‌കാരിക രംഗത്തു നിന്നും നിരവധി പ്രമുഖരാണ് പങ്കെടുത്തത്.

 ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി, മന്ത്രിമാര്‍, നിയുക്ത എം.പി മാര്‍,എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, വിവിധ വകുപ്പിലെ ഉന്നതഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വിരുന്ന് സല്‍ക്കാരത്തിനെത്തി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS