jeevan news online

വാർത്തകൾ വിശദമായി

ഭക്ഷ്യവിഷബാധ; 30 ഓളം കുട്ടികള്‍ ആശുപത്രിയില്‍



തിരുവനന്തപുരം നാലാഞ്ചിറ നവജീവന്‍ ബഥനി ഫിസിയോതെറാപ്പി കോളേജില്‍  ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 30 ഓളം കുട്ടികള്‍ ആശുപത്രിയില്‍. ഇവരെ തിരുവനന്തപുരത്തെ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സമഗ്രഅന്വേഷണത്തിന് ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍ദേശം നല്‍കി.


തിരുവനന്തപുരം നാലാഞ്ചിറ നവജീവന്‍ ബഥനി ഫിസിയോതെറാപ്പി കോളേജില്‍ മുപ്പതോളം കുട്ടികള്‍ക്കാണ് വെള്ളിയാഴ്ച രാവിലെയോടെ ഭക്ഷ്യവിഷബാധയേറ്റത്.തിരുവനന്തപുരത്തെ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ നില ഗുരുതരമല്ല.

 കോളേജ് ഹോസ്റ്റല്‍ ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.ഇന്നലെ രാത്രി കഴിച്ച ബിരിയാണിയില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് സംശയം.

ഹോസ്റ്റലില്‍ ഇത് പതിവ് സംഭവമാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. വൃത്തി ഹിനമായ സാഹചര്യത്തിലാണ് ഭക്ഷണമുണ്ടാക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.ഇത് സംബന്ധിച്ച് നിരവധി തവണ വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു.

കൂടുതല്‍ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതോടെയാണ് സംഭവം പുറത്തറിയുന്നത്.സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉത്തരവിട്ടു. ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ര്തന്‍ ഖേല്‍ക്കറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി ഉത്തരവിട്ടിരിക്കുന്നത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS