jeevan news online

വാർത്തകൾ വിശദമായി

പച്ചക്കറി വില കുതിച്ചു ഉയരുന്നു



പച്ചക്കറി വില കുതിച്ചു ഉയരുന്നു. തക്കാളി, ബീന്‍സ്, കാരറ്റ്, പച്ചമുളക്, ഉള്ളി എന്നിവയ്ക്ക് വന്‍ വില വര്‍ദ്ധനവാണ് അനുഭവപ്പെടുന്നത്.മറ്റിനം പച്ചക്കറികളുടെ വിലയിലും കാര്യമായ മാറ്റമുണ്ട്.

കിലോയ്ക്ക് 30 രൂപ ഉണ്ടായിരുന്ന ബീന്‍സിന് ഇപ്പോള്‍ ഇരട്ടിയിലധികം തുക കൊടുക്കണം. 80 രൂപയാണ് വ്യാഴാഴ്ച ഒരുകിലോ ബീന്‍സിന്റെ വില. 20 രൂപയുണ്ടായിരുന്ന തക്കാളിക്ക് 50 രൂപയായി. 30 രൂപയുണ്ടായിരുന്ന പച്ചമുളകിന് 70 രൂപയെത്തി.

മിതമായ വില ഉണ്ടായിരുന്നപ്പോള്‍ അത്യാവശ്യം കച്ചവടവുമുണ്ടായിരുന്നെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിലെ വിലവര്‍ധന കച്ചവടത്തെ ബാധിച്ചു. കുറഞ്ഞ അളവിലാണ് ആളുകള്‍ പച്ചക്കറികള്‍ വാങ്ങുന്നത്.


കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നാണ് ജില്ലയിലേക്ക് പച്ചക്കറി എത്തിക്കുന്നത്. അവിടെ ഉത്പാദനം കുറഞ്ഞതാണ് വിലവര്‍ധനയ്ക്കു കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു.


ആദ്യം ജലക്ഷാമം കാരണം കര്‍ണാടകയിലും തമിഴ്‌നാട്ടിലുമെല്ലാം കൃഷിനനയ്ക്കാന്‍ സാധിക്കാതെയായി. ഇത് ഉത്പാദനം കുറയാന്‍ കാരണമായി. കര്‍ണാടകയില്‍ ദിവസങ്ങള്‍ക്കുമുമ്പ് തുടര്‍ച്ചയായി പെയ്ത മഴയും കൃഷിനാശത്തിന് കാരണമായി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS