jeevan news online

വാർത്തകൾ വിശദമായി

വി. മുരളീധരന്റെ രാഷ്ട്രീയ വഴിയിലൂടെ



കോണ്‍ഗ്രസ് കുടുംബത്തില്‍ പിറന്ന വി. മുരളീധരന്‍, വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിലൂടെയാണ് ബിജെപിയെ കേരളത്തില്‍ വളര്‍ത്തിയെടുത്തത്. ഈ നിയോഗം കൃത്യതയോടെ നടപ്പാക്കിയതിന് മോഡി നല്‍കിയ അംഗീകാരമാണ് കേന്ദ്രമന്ത്രിപദവി

തലശേരി സ്വദേശിയായ വി. മുരളീധരന്‍ എ.ബി.വി.പി.യിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. എ.ബി.വി.പി.യുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും മുരളീധരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ബി.ജെ.പി.യിലും ആര്‍.എസ്.എസിലും ശക്തമായ സാന്നിധ്യമായി. ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷനായും പ്രവര്‍ത്തിച്ചിരുന്നു.

ദീര്‍ഘകാലം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വി. മുരളീധരനും നരേന്ദ്രമോദിയും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. നേരത്തെ നെഹ്‌റു യുവകേന്ദ്രയുടെ ചെയര്‍മാനുമായും വി. മുരളീധരന്‍ സേവനം അനുഷ്ഠിച്ചു.തലശ്ശേരിക്ക് സമീപം എരഞ്ഞോളിയില്‍ ഗോപാലന്റെയും എന്‍.വി.ദേവകിയുടെ മകനായിട്ടാണ് ജനനം.

 പ്രീഡിഗ്രി, ഡിഗ്രി പഠനം തലശ്ശേരി ബ്രണ്ണന്‍ കോളജില്‍.പരമ്പരാഗതമായി കോണ്‍ഗ്രസ് പാര്‍ട്ടിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു കുടുംബത്തിലായിരുന്നു ജനനം. 1971 ല്‍ കോണ്‍ഗ്രസിനെതിരെ ദേശീയ തലത്തിേല്‍ാ പ്രതിപക്ഷ കക്ഷികളുടെ മഹാസഖ്യം ഉണ്ടാക്കിയിരുന്നു.

 ഈ കാലഘട്ടത്തിലാണ് എബിവിപി.യുടെ നിലപാടിനോട് താല്‍പര്യം തോന്നി പ്രസ്ഥാനത്തോട് അടുത്തത്.ബിനരുദ്ധ പഠനകാലത്ത് എബിവിപി താലൂക്ക് പ്രസിഡന്റായും തുടര്‍ന്ന് ജില്ലാ സെക്രട്ടറി സംസ്ഥാന സംഘടനാ സെക്രട്ടറി എന്ന നിലയിലേക്കും അഖിലേന്ത്യാ ഭാരവാഹി എന്ന നിലയിലേക്കും മാറുകയായിരുന്നു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS