jeevan news online

വാർത്തകൾ വിശദമായി

കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം തര്‍ക്കം രൂക്ഷം; യോഗം വിളിക്കണമെന്ന് ജോസ്.കെ.മാണി



കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം രൂക്ഷമാകുന്നു. സമവായമാണെങ്കിലും തെരഞ്ഞെടുപ്പാണെങ്കിലും സംസ്ഥാന സമിതി ഉടന്‍ വിളിക്കണമെന്ന നിലപാട് ജോസ് കെ.മാണി ആവര്‍ത്തിച്ചു. ഭരണഘടന അറിയാത്തവരാണ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നാണ് ജോസഫിന്റെ നിലപാട്.


ചെയര്‍മാന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ അധികാരങ്ങളും ചുമതലകളും വര്‍ക്കിങ് ചെയര്‍മാനില്‍ നിക്ഷിപ്തമാണെന്ന് അംഗീകരിക്കാന്‍ തയ്യാറാവാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പി ജെ ജോസഫ് പറഞ്ഞു.

മരണം,രാജി, പുറത്താക്കല്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ചെയര്‍മാന്‍ സ്ഥാനത്ത് ഒഴിവു വരികയാണെങ്കില്‍ ഓരോ തലത്തിലെയും കമ്മറ്റികള്‍ ചേര്‍ന്ന് സമവായത്തിലെത്തിച്ചേര്‍ന്ന ശേഷം ഒഴിവു നികത്താമെന്നും കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഭരണഘടന ഉദ്ധരിച്ച് ജോസഫ് പറഞ്ഞു.


സമവായമാണെങ്കിലും തെരഞ്ഞെടുപ്പാണെങ്കിലും സംസ്ഥാന സമിതി ഉടന്‍ വിളിക്കണമെന്ന നിലപാട് ജോസ് കെ.മാണി ആവര്‍ത്തിച്ചു. ഭരണഘടന അറിയാത്തവരാണ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നാണ് ജോസഫിന്റെ നിലപാട്.പരസ്യമായ ഏറ്റുമിട്ടല്‍ അവസാനിപ്പിക്കണമമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡി.സി.സിയും രംഗത്തുവന്നു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS