jeevan news online

വാർത്തകൾ വിശദമായി

ഉപാധികളോടെ കരം; ഉത്തരവിന്റെ പകര്‍പ്പ് ജീവന്‍ന്യൂസിന്



ഹാരിസണ്‍ മലയാളം കമ്പനിയുടെ കൈവശമുള്ള മുഴുവന്‍ എസ്റ്റേറ്റുകളില്‍നിന്നും ഉപാധികളോടെ കരമീടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായി സിവില്‍കേസ് ഫയല്‍ചെയ്യാനും മന്ത്രിസഭ അനുമതി നല്‍കി. ഇത് സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ജീവന്‍ന്യൂസിന് ലഭിച്ചു.


ഹാരിസണ്‍ കമ്പനിയുടെ കൈവശമിരിക്കുന്നതും ക്രയവിക്രയം നടത്തുന്നതുമായ തോട്ടങ്ങളില്‍ നിന്ന് കരം പിരിക്കണോ വേണ്ടയോ എന്നുള്ള കാര്യം ദീര്‍ഘനാളായി സര്‍ക്കാരിന്റെ പരിഗണനയിലുള്ള വിഷയമാണ്. വിശദമായ ചര്‍ച്ചക്ക് ശേഷമാണ് ഇക്കാര്യത്തില്‍ മന്ത്രിസഭാ തീരുമാനമെടുത്തിരിക്കുന്നത്.

 കമ്പനിയുടെ സമ്മര്‍ദത്തിന് വഴങ്ങണ്ടേന്നും സിവില്‍ കേസ് ഫയല്‍ ചെയ്യണമെന്നുമാണ് മന്ത്രിസഭാ യോഗത്തിലെ പൊതുവികാരം. കോടതിയലക്ഷ്യം വരാതിരിക്കാന്‍ വേണ്ടി മാത്രം കര്‍ശന ഉപാധികളോടെ  ഹാരിസണ്‍ തോട്ടങ്ങളില്‍ നിന്ന് കരം സ്വീകരിക്കാമെന്നും മന്ത്രിസഭ തീരുമാനിച്ചു.

ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പിക്കാനായി വൈകാതെ സിവില്‍ കേസ് ഫയല്‍ ചെയ്യുവാനും സര്‍ക്കാര്‍ അനുമതി നല്‍കി. സിവില്‍ കേസിലെ തീര്‍പ്പ് അനുസരിച്ചായിരിക്കും ഉടമസ്ഥാവകാശമെന്ന് വില്ലേജ് കരം രജിസ്റ്ററിലും രസീതിലും രേഖപ്പെടുത്തും. ഹാരിസണ്‍ കേസ് സംബന്ധിച്ച ഹൈക്കോടതി വിധിയിലെ  ചുവടുപിടിച്ചാണ് സര്‍ക്കാര്‍ സിവില്‍ കേസിനു പോകുന്നത്.

ഹാരിസണ്‍ കമ്പനി വിറ്റഴിഞ്ഞ പുനലൂരിലെ റിയഎസ്റ്റേറ്റില്‍ നിന്ന് കരം ഈടാക്കി പോക്കുവരവു ചെയ്തു കൊടുക്കാന്‍ കോടതി നിര്‍ദേശമുണ്ട് .ഈ തീരുമാനത്തിനൊപ്പം മറ്റു തോട്ടങ്ങളില്‍ കരം സ്വീകരിക്കുന്ന കാര്യവും തീരുമാനിക്കണമെന്നായിരുന്നു മുന്‍ റവന്യൂവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ നിര്‍ദ്ദേശം.

എന്നാല്‍, മാര്‍ച്ച് 31ന് അദ്ദേഹം വിരമിക്കാനിരിക്കെയായിരുന്നു തിരക്കിട്ട ഇടപെടല്‍ നടത്തിയത്. പി.എച്ച്.കുര്യന്റെ നിര്‍ദ്ദേശം ചീഫ് സെക്രട്ടറി ടോം ജോസ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ് നിര്‍ദ്ദേശം അന്നത്തെ മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ചചെയ്തത്.  നിര്‍ദേശം മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വയ്ക്കാന്‍ ചുമതലപ്പെട്ട മന്ത്രി അറിയാതെയായിരുന്നു നീക്കമെന്നുള്ളതും ഇതില്‍ ശ്രദ്ധേയമായിരുന്നു.

അതേസമയം കരം സ്വീകരിക്കുമെന്ന് അഭിപ്രായം എടുക്കുമ്പോള്‍ റവന്യൂ മന്ത്രിയുടെ നിലപാട് നിര്‍ണായകമാണ്. ഇതിനുമുന്‍പ് കരം ഈടാക്കാനുള്ള നിര്‍ദ്ദേശം വന്നപ്പോള്‍ മന്ത്രി ശക്തമായി എതിര്‍ത്തിരുന്നു.നിലവില്‍ മന്ത്രിസഭയിലെ പൊതുവികാരം കരം ഈടാക്കുന്നതിന് അനുകൂലമാണ്.ആയതിനാല്‍ റവന്യൂമന്ത്രിയുടെ  നിലപാടും അത്തരത്തിലാകാനെ സാധ്യതയുള്ളൂ.എന്നാല്‍, ഹാരിസണ്‍ കേസില്‍ ഹൈക്കോടതി വിധിന്യായം പുറത്തു വന്നതോടെ സര്‍ക്കാര്‍ ഇതിന്‍മേല്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. വിവാദ ഉത്തരവ് പുറത്തുവന്നതോടെ വരും ദിവസങ്ങളില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രതിരോധം തീര്‍ക്കുമെന്നുപ്പ്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS