jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ ജൂണ്‍ മൂന്നിന് തുറക്കും



സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ ജൂണ്‍ മൂന്നിന് തുറക്കും. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഒരുദിവസമാണ് ആരംഭിക്കുന്നത്. ഈ വര്‍ഷത്തെ പ്രവേശനോത്സവം ആവേശകരമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.


സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്ത് സമഗ്ര മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന അധ്യയന വര്‍ഷമാക്കി മാറ്റുന്ന തിരക്കിലാണ് വിദ്യാഭ്യാസവകുപ്പ്. ആദ്യപടിയെന്ന നിലയില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് ഒരേ ദിവസം അധ്യയനം തുടങ്ങുകയാണ്.

ജൂണ്‍ മൂന്നിന് സ്‌കൂള്‍ ക്ലാസുകള്‍ തുടങ്ങുന്നതിനൊപ്പം പതിനൊന്നാം ക്ലാസ് തുടങ്ങുന്നതിനായി ഹയര്‍സെക്കണ്ടറി പ്രവേശന നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. പുതിയ അധ്യയനവര്‍ഷാരംഭത്തിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും വിദ്യാര്‍ത്ഥി സൗഹൃദ അന്തരീക്ഷവും ഇരുനൂറിലേറെ അധ്യയന ദിവസങ്ങളും ഉറപ്പാക്കികൊണ്ടാണ് അധ്യയനത്തിന് തുടക്കമിടുന്നത്.

 ഈദുല്‍ഫിത്വര്‍ പ്രമാണിച്ച് സ്‌കൂള്‍ തുറക്കുന്നത് നീട്ടിവെയ്ക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും നേരത്തേ നിശ്ചയിച്ച തീയതിയില്‍ മാറ്റംവേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. പ്രവേശനോത്സവം ഇക്കുറിയും ആഘോഷപൂര്‍വം നടത്താനാണ് തീരുമാനം. തൃശൂര്‍ ചെമ്പൂച്ചിറ ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവം നടക്കുക.

 

 










<

JEEVAN TV NEWS

JEEVAN TV NEWS