jeevan news online

വാർത്തകൾ വിശദമായി

കൊച്ചി തുറമുഖം വിവധ തലത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണെന്ന ഡോ. എം ബീന



കൊച്ചി തുറമുഖം വിവധ തലത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണെന്ന് തുറമുഖ ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ. എം ബീന. കൊച്ചി തുറമുഖ ദിനാചരണത്തില്‍ സംസാരിക്കയായിരുന്നു അവര്‍.


ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംബര കപ്പല്‍ എത്തുന്ന തുറമുഖമാണിന്ന് കൊച്ചി. രണ്ടു വര്‍ഷമായി ലാഭനേട്ടവും കൈവരിക്കുന്നു. കയറ്റിറക്കുമതിയുടെ വിവിധ തലങ്ങളില്‍ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് കൊച്ചിതുറമുഖത്തിന്റെ പ്രവര്‍ത്തനം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംഭര കപ്പലുകള്‍ എത്തുന്ന തുറമുഖമായ കൊച്ചിയില്‍ കഴിഞ്ഞ വര്‍ഷം 62,753 സഞ്ചാരികളും, 28,626 കപ്പല്‍ ജീവനക്കാരുമാണ് എത്തിയത്. ഇത് വലിയൊരു നേട്ടമാണ്. എറണാകുളം വാര്‍ഫിലെ ക്രൂയില്‍ ടെര്‍മിനല്‍ 2020 ഫെബ്രുവരിയോടെ പൂര്‍ത്തിയാകും.

രാജ്യത്തിന്റെ 90 ശതമാനം ട്രേഡൂം, 80 ശതമാനം വാല്യുവും നല്‍കുന്നത് പോര്‍ട്ടുകളാണെന്നും, പോര്‍ട്ടുകളില്ലെങ്കില്‍ വ്യാപാരമില്ലെന്നും ഡോ ബീന പറഞ്ഞു.
എന്നാല്‍ തുറമുഖ ദിനാചരണത്തിന്റെ ഭാഗമായി പൊതു ജനങ്ങള്‍ക്ക് സൗജന്യമായി കപ്പല്‍ സന്ദര്‍ശനത്തിനു സൗകര്യമൊരുക്കുമെന്ന പോര്‍ട്ട് ട്രസ്റ്റിന്റെ അറിയിപ്പ് വൃദാവിലായത് ആഘോഷങ്ങളുടെ മാറ്റുകുറച്ചു.


 യാത്രാ കപ്പല്‍ പ്രതീക്ഷിച്ചെത്തിയ ആയിരങ്ങള്‍ക്ക് ഡ്രഡ്ജിംഗ് കോര്‍പ്പറേഷന്റെ മണ്ണുമാന്തി കപ്പല്‍ കണ്ടു മടങ്ങേണ്ടി വന്നു. തുറമുഖദിനാഘോഷത്തില്‍ എംപിഇഡിഎ ചെയര്‍മാന്‍ കെഎസ് ശ്രീനിവാസ് മുഖ്യാതിഥിയായി. ഡപ്യൂട്ടി ചെയര്‍മാന്‍ എവി രമണ, ട്രാഫിക് മാനേജര്‍ ഗൗതം ഗുപ്ത, ചീഫ് എന്‍ഞ്ചിനീയര്‍ ജി വൈദ്യനാഥന്‍ എന്നിവര്‍ സംസാരിച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS