jeevan news online

വാർത്തകൾ വിശദമായി

ആലപ്പുഴയിലെ തോല്‍വി അശ്രദ്ധകൊണ്ടാണെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കനത്ത തോല്‍വിയില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് മുല്ലപ്പള്ളി



കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കനത്ത തോല്‍വിയില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും 2004 ലെ പരാജയത്തില്‍ എ കെ ആന്റണി മുഖ്യ മന്ത്രിസ്ഥാനം രാജിവെച്ചതായും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആലപ്പുഴയിലെ തോല്‍വി അശ്രദ്ധകൊണ്ടാണെന്നും തോല്‍വി സ്വയം ഏറ്റെടുക്കുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു.

സി പി എമ്മിന്റെ കനത്ത പരാജയത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കുന്നതാണ് മര്യാദയെന്നും 2004 ല്‍ കോണ്‍ഗ്രസ്സ് തോറ്റപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയുടെ രാജി ആവശ്യപ്പെട്ടയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധി എ ഐ സി സി പ്രസിഡന്റായി തുടരണമെന്നാണ് കെ പി സി സി യുടെ ആവശ്യം.


1977 ന് ശേഷം ഐക്യജനാധിപത്യ മുന്നണിക്ക് ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വിജയമാണിത്.എന്നാലും ആലപ്പുഴയിലെ പരാജയം പ്രവര്‍ത്തകരില്‍ ദു:ഖം ഉളവാക്കിയതായും ,പരാജയ കാരണാ അശ്രദ്ധയാണെന്നും അത് സ്വയം ഏറ്റെടുക്കുന്നുവെന്നും,ആലപ്പുഴയിലെ പരാജയം പഠിക്കാന്‍ ഒരു കമ്മീഷനെ വയ്ച്ചിട്ടുണ്ട് എന്നും മുല്ലപള്ളി പറഞ്ഞു.


അബ്ദുള്ള കുട്ടിയുടെ ഫെയ്‌സ് ബുക്ക് പരാമര്‍ശത്തില്‍ മേല്‍ വിശദീകരണം ആവശ്യപ്പെടും.


മുഖ്യമന്ത്രിയുടെ ധാര്‍ഷ്ഠ്യവും അക്രമ രാഷ്ട്രീയവുമാണ് സി പി എമ്മിനെ ജനങ്ങളില്‍ നിന്ന് അകറ്റിയത്.
ശബരിമലയില്‍ ഞങ്ങള്‍ എടുത്ത നിലപാട് ശരിവച്ചതിന്റെ തെളിവാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS