jeevan news online

വാർത്തകൾ വിശദമായി

ഷുക്കൂര്‍ വധക്കേസ് ; നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ



അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് തലശേരി സെഷന്‍സ് കോടതിയില്‍ നിലനില്‍ക്കുന്ന നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ. കേസിന്റെ വിചാരണ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന സിബിഐ ഹര്‍ജി പരിഗണിക്കവേയാണ് സ്റ്റേ.

 

കേസിലെ പ്രതികളായ പി.ജയരാജന്‍ ടി.വി.രാജേഷ് എംഎല്‍എ തുടങ്ങിയ 34 പേര്‍ക്കും നോട്ടീസ് അയക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ തലശേരി സെഷന്‍സ് കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്ന സിബിഐ ആവശ്യം പരിഗണിച്ചാണ് സ്റ്റേ.

 തലശേരി സെഷന്‍സ് കോടതിയിലാണ് ഇപ്പോള്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. പി.ജയരാജന്‍ 33ാം പ്രതിയും ടി.വി.രാജേഷ് എംഎല്‍എ 34ാം പ്രതിയുമായുള്ള പ്രതി പട്ടികയാണ് പോലീസ് സര്‍പ്പിച്ചിട്ടുള്ളത് നേരത്തെ.പി ജയരാജനും ടിവി രാജേഷിനുമെതിരെ കൊലക്കുറ്റം ചുമത്തിയാണ് സിബിഐ കുറ്റപത്രം നല്‍കിയത്.

എന്നാല്‍, ഹൈക്കോടതിയാണ് ഏത് കോടതി കുറ്റപത്രം സ്വീകരിക്കണമെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സെഷന്‍സ് കോടതി കുറ്റപത്രം മടക്കുകയായിരുന്നു. ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ സെഷന്‍സ് കോടതി നടപടി നിര്‍ത്തി വെക്കാന്‍ ഉത്തരവിടണമെന്നും സിബിഐ ആവശ്യപ്പെട്ടു.അരിയില്‍ ഷുക്കൂര്‍ വധക്കേസ് വിചാരണ തലശ്ശേരിയില്‍ നിന്നും മാറ്റണമെന്ന ആവശ്യം കോടതി തള്ളിയുരുന്നു.


വിചാരണ ജില്ലക്ക് പുറത്തേക്ക് മാറ്റുന്നത് ഈ കോടതിയുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും കേസ് ഇപ്പോള്‍ പരിഗണിക്കുന്ന തലശ്ശേരി സെഷന്‍സ് കോടതി വ്യക്തമാക്കിയിരുന്നു.
ഈ കേസില്‍ സിബിഐ സമ!ര്‍പ്പിച്ച അനുബന്ധ കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതി മടക്കി. കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാമെന്ന് സിബിഐയോട് തലശ്ശേരി കോടതി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ്  സി ബി ഐ ഹൈക്കേ#ാടതിയില്‍ ഹര്‍ജി നല്‍കിയത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS