jeevan news online

വാർത്തകൾ വിശദമായി

മസാല ബോണ്ടിന്റെ രേഖകള്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്ന് തോമസ് ഐസക്



മസാല ബോണ്ടിന്റെ രേഖകള്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്. ഏറ്റവും ചുരുങ്ങിയ നിരക്കിലാണ് വായ്പയെടുത്തതെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും തോമസ് ഐസക്ക് നിയമസഭയില്‍ വ്യക്തമാക്കി. അതേസമയം, മസാല ബോണ്ടില്‍ ധനമന്ത്രി കള്ളം പറയുകയാണെന്നും മന്ത്രിസഭയെയും മുഖ്യമന്ത്രിയും അദ്ദേഹം തെറ്റിദ്ധരിപ്പിച്ചതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.


മസാല ബോണ്ട് നരേന്ദ്രമോദി കൊണ്ടുവന്ന ലിബറല്‍ നയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇടതുപക്ഷം ഇത് ഏറ്റെടുക്കുന്നത് അപചയമാണ്. ധനമന്ത്രി കള്ളം പറഞ്ഞെന്നും കുറഞ്ഞ പലിശയാണെന്ന് ധനമന്ത്രി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നും ചെന്നിത്തല നിയമസഭയില്‍ തുറന്നടിച്ചു.


മസാല ബോണ്ട വിറ്റ ശേഷമാണ് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്.മാര്‍ച്ച് 29 ന് കാനഡയില്‍ വെച്ച് ബോണ്ട് സി ഡി പി ക്യൂ കമ്പനിക്ക് വിറ്റു. വിറ്റ് ബോണ്ടിന്റെ മണിയാണ് ലണ്ടനില്‍ മുഖ്യമന്ത്രി അടിച്ചത്. കാനഡയിലേക്ക് പ്രൈവറ്റായി ഇഷ്യൂ ചെയ്യുകയും ചെയ്തു. ലാവലിനെ സഹായിക്കേണ്ട എന്ത് ബാധ്യതയാണ് പിണറായിക്കുള്ളതെന്നും ചെന്നിത്തല ചോദിച്ചു.

അതേ സമയം,മസാല ബോണ്ടിന്റെ രേഖകള്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്ന്  ധനമന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു ഇക്കാര്യത്തില്‍ പ്രതിപക്ഷനേതാവിന്റെ ഏതു സംശയവും തീര്‍ത്തു കൊടുക്കാന്‍ തയ്യാറാണ്.ഏറ്റവും ചുരുങ്ങിയ നിരക്കിലാണ് വായ്പയെടുത്തതെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.


ഊഹാപോഹം റേറ്റിംഗ് ആയ ബി മാത്രമാണ് മസാല ബോണ്ട ബന്ധം. അത് വാങ്ങാന്‍ ആരും വരില്ലെന്നും ചര്‍ച്ച തുടങ്ങിവെച്ച ശബരിനാഥന്‍ എംഎല്‍എ പറഞ്ഞു. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇതുവരെ ലിസ്റ്റ് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന പലിശ നിരക്കില്‍ ആണ് ബോണ്ട് വിറ്റഴിക്കുന്നത്

 

 










<

JEEVAN TV NEWS

JEEVAN TV NEWS