jeevan news online

വാർത്തകൾ വിശദമായി

കൊച്ചി മെട്രോ ; രണ്ടാംഘട്ടത്തിന് തുടക്കം



കൊച്ചി മെട്രോയെ കാക്കനാട്ടേക്ക് നീട്ടുന്നതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പദ്ധതിക്കായി 2.86 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടിവരും. 1957 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.


കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വരെ നീളുന്ന കൊച്ചി മെട്രോ, രണ്ടാം ഘട്ടത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായുള്ള സാമൂഹ്യാഘാത പഠനം പൂര്‍ത്തിയായി. ഭൂമിയ്‌റ്റെടുക്കുന്നതുമായി ബന്ധപ്പെട്ട രൂപരേഖ തയ്യാറാക്കുന്നതിനായി സര്‍വ്വേ പുരോഗമിക്കുകയാണ്.

 കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്നും കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ നീളുന്ന മെട്രോ പാതയ്ക്കായി 2.8630 ഭൂമി ഏറ്റെടുക്കാനാണ് കെഎംആര്‍എല്‍ പദ്ധതിയിടുന്നത്. ഇതില്‍ 0.72 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയാണ്. 402 വ്യക്തികളുടെ ഭൂമിയും പദ്ധതിക്കായി ഏറ്റെടുക്കും.

 ഇതുമായി ബന്ധപ്പെട്ട കരട് പ്രഖ്യാപനം ഉടന്‍ ഉടന്‍ പ്രസിദ്ധപ്പെടുത്തും. അതേ സമയം കൊച്ചി മെട്രോയുടെ ദൈനംദിന വരവു ചിലവുകള്‍ ഇതിനകം ഒത്തുപോകുന്നുണ്ടെന്നും, ഈ വര്‍ഷം തന്നെ മെട്രോ ലാഭത്തിലെത്തുമെന്നും എംഡി മുഹമ്മദ് ഹനീഷ് പറഞ്ഞു.


രണ്ടാം ഘട്ടത്തിന്റെ വിശദമായ രൂപരേഖയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതുപ്രകാരം 1957 കോടി രൂപയാണ് പദ്ധതിക്ക് എസ്റ്റിമേറ്റ് ചെയ്തിട്ടുള്ളത്. ഇനി കേന്ദ്ര സര്‍ക്കാരിന്റെ ഭരണാനുമതികൂടിയെ പദ്ധതിക്ക് ലഭിക്കാനുള്ളു

 

 










<

JEEVAN TV NEWS

JEEVAN TV NEWS