jeevan news online

വാർത്തകൾ വിശദമായി

നരേന്ദ്രമോഡിക്ക് വരാണാസി മണ്ഡലത്തില്‍ ഉജ്ജ്വല സ്വീകരണം



നരേന്ദ്രമോഡിക്ക് വരാണാസി മണ്ഡലത്തില്‍ ഉജ്ജ്വല സ്വീകരണം. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ മോഡി, ദര്‍ശനം നടത്തി. തെരഞ്ഞെടുപ്പ് വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.


ഒരു വട്ടം കൂടി മോദി സര്‍ക്കാര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി കാശിയില്‍ നിന്ന് തുടങ്ങിയ തെരഞ്ഞെടുപ്പ് യാത്ര, വിജയിച്ചെത്തിയ നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ വാരാണസി ഒരുങ്ങി. രാവിലെ ഒമ്പതിന് വാരാണസി വിമാനത്താവളത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ മോദിയെ വരവേറ്‌#ോ..

 തുടര്‍ന്ന് ദര്‍ശനത്തിനായി റോഡ് മാര്‍ഗം കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി. പൂജകള്‍ പൂര്‍ത്തിയാക്കി നഗരത്തിന് പുറത്തുള്ള ട്രേഡ് ഫെസിലിറ്റി സെന്ററില്‍ എത്തുന്ന മോദി, പാര്‍ട്ടിപ്രവര്‍ത്തകര്‍ നല്‍കുന്ന സ്വീകരണത്തിന് ശേഷം വോട്ടര്‍മാരോട് നന്ദി പറയും.


കഴിഞ്ഞ തവണത്തേക്കാള്‍ ഒരു ലക്ഷം വോട്ട് കൂടുതല്‍ നല്‍കിയാണ് വാരാണസി ഇക്കുറി മോദിയെ പ്രധാനമന്ത്രിയാക്കുന്നത്. ഇത്തവണത്തെ ഭൂരിപക്ഷം 4.8 ലക്ഷമാണ്. ഇന്നലെ ഗുജറാത്തിലെത്തി അമ്മയുടെ അനുഗ്രഹം തേടിയ ശേഷമാണ് മോദി കാശിയിലെത്തുന്നത്.

 ഉച്ചയ്ക്ക് ദില്ലിക്ക് മടങ്ങുന്ന മോദി 30 ന് രണ്ടാമതും റൈസിന കുന്നിലെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പടവുകള്‍ കയറും. വാരണാസിയില്‍ തുടങ്ങിവച്ച ഗംഗ ശുദ്ധീകരണ പദ്ധതിയും കാശി വിശ്വനാഥ കോറിഡോര്‍ പദ്ധതിയും ഇക്കുറി മോദി പൂര്‍ത്തിയാക്കുമെന്നാണ് ബിജെപി വാഗ്ദാനം.

 

 










<

JEEVAN TV NEWS

JEEVAN TV NEWS