jeevan news online

വാർത്തകൾ വിശദമായി

സ്വര്‍ണ്ണം നഷ്ടപ്പെട്ടിട്ടില്ല , ആരോപണം അടിസ്ഥാന രഹിതമാണെന്ന് എ.പത്മകുമാര്‍



ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണം നഷ്ടമായിട്ടില്ലെന്നും സ്‌ട്രോങ്ങ് റൂമിലെ സ്വര്‍ണ്ണത്തിന്റെ കണക്കുകള്‍ സംബന്ധിച്ച് പുറത്തു വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍.

ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പിന്നാലെ മാധ്യമങ്ങള്‍ പോകരുതെന്നും പത്മകുമാര്‍ അഭ്യര്‍ത്ഥിച്ചു

ശബരിമല സ്‌ട്രോങ് റൂമില്‍ പരിശോധന നടത്തിയതില്‍ ഒരു കുറവും കണ്ടെത്തിയിട്ടില്ല. മറ്റു ക്ഷേത്രങ്ങളില്‍ സ്‌ട്രോങ്ങ് റൂമുകളും പരിശോധിക്കും. സ്വര്‍ണത്തില്‍ കുറവുണ്ടായെന്ന വാര്‍ത്ത മറ്റു സംസ്ഥാനങ്ങളിലെ വിശ്വാസികളിലും ആശങ്ക ഉണ്ടാക്കിയെന്നും ഇത് ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണെന്നും പത്മകുമാര്‍ വ്യക്തമാക്കി.


ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തിന്റെയും വെള്ളിയുടേയും കണക്കില്‍ കുറവുള്ളതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും കണക്കുകളില്‍ പൊരുത്തക്കേട് ഉണ്ടോയോന്നറിയാന്‍ ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ് സംഘം തിങ്കളാഴ്ച ശബരിമല സ്‌ട്രോങ് റൂം പരിശോധിക്കുകയും ചെയ്തിരുന്നു പരിശോധനയില്‍ പൊരുത്തക്കേടുകളില്ലെന്ന റിപ്പോര്‍ട്ട് ലഭിച്ചതായി ദേവസ്വം ബോര്‍ഡും അറിയിച്ചിട്ടുണ്ട്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS