jeevan news online

വാർത്തകൾ വിശദമായി

വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ



വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ കേന്ദ്ര സേനയ്ക്കാണ് സുരക്ഷാ
ചുമതലയെന്നും അദ്ദേഹം പറഞ്ഞു.

വോട്ടെണ്ണലിനിടെ  വോട്ടിംഗ് മെഷിനിലെ വോട്ടും വി വി പാറ്റും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ വിവി പാറ്റിലെ വോട്ടുകളായിരിക്കും കണക്കിലെടുക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.

ഇതില്‍ ആശയക്കുഴപ്പത്തിന്റെ കാര്യം ഇല്ല. വിവിപാറ്റിലെ വിധി സ്ഥാനാര്‍ത്ഥികള്‍ കണക്കിലെടുത്തെ തീരുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

 

വോട്ടെണ്ണലിനുള്ള തയ്യാറെടുപ്പുകളും ഒരുക്കങ്ങളും പൂര്‍ത്തിയായതായും ടിക്കാറാം മീണ അറിയിച്ചു.140 അഡീഷണല്‍ റിട്ടേണിംഗ് ഓഫീസര്‍മാരെ കൂടി നിയോഗിച്ചിട്ടുണ്ട്. പോളിംഗ് ദിവസം 7 വോട്ടിംഗ് മെഷീനുകളിലെ മോക് പോളിംഗ് ഡാറ്റ നീക്കാത്തത് വലിയ വിവാദം ആയിരുന്നു. ഇത് അവസാനം എണ്ണാനാണ് തീരുമാനം.

വിവിപാറ്റുകള്‍ വരെ എണ്ണിത്തീര്‍ക്കുന്നതിലൂടെ വൈകിട്ട് 7 മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യ തെരഞ്ഞെടുപ്പ്  ഓഫീസര്‍ പറഞ്ഞു. തിടുക്കം വേണ്ടെന്നും കൃത്യതക്ക് പ്രാധാന്യം നല്‍കണമെന്നും റിട്ടേണിംഗ് ഓഫിസര്‍മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS